ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരേ കോലംവരച്ച് പ്രതിഷേധിച്ചവർക്ക് പാകിസ്താൻ ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ്. പാകിസ്താനി മാധ്യമക്കൂട്ടായ്മയുടെ ഫെയ്സ്ബുക്ക് പേജിൽ ഇവർ അംഗങ്ങളാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇവരുടെ പാക് ബന്ധം സംബന്ധിച്ച് ഉയർത്തിക്കാട്ടിയ ഏക തെളിവ് ഇത് മാത്രമാണ്. അസോസിയേഷൻ ഓഫ് സിറ്റിസൺ ജേണലിസ്റ്റ് എന്ന പാക് ഫെയ്സ്ബുക്ക് കൂട്ടായ്മയിൽ ഗായത്രി എന്ന സമരക്കാരി അംഗമാണ് എന്നാണ് പോലീസ് പറയുന്നത്. ഇവർക്ക് പാക് ബന്ധമുണ്ടോയെന്ന കാര്യം കൃത്യമായി പരിശേധിക്കുമെന്ന് ചെന്നൈ കമ്മീഷണർ എ.കെ. വിശ്വനാഥ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ബസന്ത് നഗറിൽ ആരംഭിച്ച പ്രതിഷേധം സംസ്ഥാനത്ത് ആകമാനം വ്യാപിച്ചിരുന്നു. ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, എംപി കനിമൊഴി എന്നിവരുടെ വീടുകൾക്കു മുന്നിലും സിഎഎ, എൻആർസി എന്നിവയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായി കോലങ്ങൾ പ്രത്യക്ഷപ്പെട്ടു. ബസന്ത് നഗർ ബസ് ഡിപ്പോയ്ക്ക് മുന്നിൽ പ്രതിഷേധ കോലങ്ങൾ വരച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. Content Highlights:Kolam protest against CAA and NRC spreads in Tamil Nadu
from mathrubhumi.latestnews.rssfeed https://ift.tt/2MLltMi
via
IFTTT