Breaking

Thursday, January 2, 2020

നിയമസഭ പ്രമേയം പാസ്സാക്കിയത് ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശമനുസരിച്ച്‌- ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പാസാക്കായി പ്രമേയത്തിന് പ്രസക്തിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമപരമായോ ഭരണഘടനാപരമായോ സാധുതയില്ലെന്നും പുതിയ നിയമം കേരളത്തെ ബാധിക്കുന്ന പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിന്റെ ഉപദേശമനുസരിച്ചാകാം സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർണമായ അധികാരം കേന്ദ്രസർക്കാരിനാണ്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒരു സ്ഥാനവുമില്ല. പുതിയ നിയമം കേരളത്തെ ഒരുവിധത്തിലും ബാധിക്കില്ല. കാരണം, കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ല. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്നതിനും പരാതി പറയുന്നതിലും പ്രശ്നമില്ല. എന്നാൽ കേരളത്തെ ബാധിക്കാത്ത വിഷയങ്ങളിൽ ഇത്തരം പ്രതികരണം നടത്തുന്നത് സമയനഷ്ടമുണ്ടാക്കും- ഗവർണർ വിശദീകരിച്ചു. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിന് ക്രിമിനൽ ലക്ഷ്യമുണ്ടെന്നും ഗവർണർ ആരോപിച്ചു. കേന്ദ്രവുമായി സഹകരിക്കരുത്, വിവരങ്ങൾ നൽകരുത് തുടങ്ങിയ നിർദേശങ്ങളാണ് ചരിത്ര കോൺഗ്രസിൽ ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:kerala governor arif mohammed khan against kerala assembly resolution on caa


from mathrubhumi.latestnews.rssfeed https://ift.tt/35dqljB
via IFTTT