Breaking

Friday, January 10, 2020

കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി: കേന്ദ്രത്തിന് തിരിച്ചടി

ന്യൂഡൽഹി: പ്രത്യേകപദവി എടുത്തുകളഞ്ഞതിനെത്തുടർന്ന് ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്.ജമ്മു കശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചക്കുള്ളിൽ അധികൃതർ പുനഃപരിശോധിക്കണമെന്നാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ വിധി പറയുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസുമാരായ എൻ.വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ് എന്നിവരാണ് വിധി പറഞ്ഞത്. ഇന്റർനെറ്റ് സേവനം ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം ആവിഷ്കാര സ്വാതന്ത്ര്യമാണ്. മതിയായ കാരണങ്ങളോടെ താത്കാലികമായി ഇന്റർനെറ്റ് വിച്ഛേദിക്കാം.ആവിഷ്കാര സ്വാതന്ത്ര്യത്തിന് പുറമെ പ്രത്യേക കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഇന്റർനെറ്റ് സസ്പെൻഷൻ ടെലികോം നിയമങ്ങളുടെ ലംഘനമാണ്. അത് അനുവദിക്കില്ലസുപ്രീംകോടതി അഭിപ്രായപ്പെട്ടു. ആവർത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുർവിനിയോഗമാണ്. എല്ലാ ഉത്തരവുകളും നിയന്ത്രണങ്ങളും സർക്കാരുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. കൂടാതെ നിയന്ത്രണാതീതമായ നടപടികൾ സ്വീകരിക്കുന്നതിന് ആനുപാതികത തത്വങ്ങൾ പാലിക്കുകയും വേണമെന്നും ജസ്റ്റിസ് രമണ പറഞ്ഞു. കശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരേ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ളവരുടെ ഹർജികളിലാണ് കോടതിയുടെ ഉത്തരവ്. നിയന്ത്രണങ്ങളിലെ രാഷ്ട്രീയ ഇടപെടുലകളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ഹർജികളിൽ കോടതി വിധി പ്രസ്താവന തുടങ്ങിയത്. പൗരൻമാരുടെ സുരക്ഷയും സ്വാതന്ത്ര്യവും സംബന്ധിച്ച് ഒരു സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ പരിമിതമായ ആശങ്ക. പൗരന്മാർക്ക് അവരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ മാത്രമാണ് ഞങ്ങൾ ഇവിടെയുള്ളത്. ഉത്തരവുകൾക്ക് പിന്നിലെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നില്ല.കശ്മീരിൽ ഒരുപാട് അക്രമങ്ങൾ കാണുന്നുണ്ട്. മനുഷ്യാവകാശങ്ങളും സ്വാതന്ത്യവും സുരക്ഷയുമായി സന്തുലിതമാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുമെന്നും കോടതി വ്യക്തമാക്കി. Content Highlights:SC orders that all restrictive orders have to be reviewed by the J&K admin within a week-SC


from mathrubhumi.latestnews.rssfeed https://ift.tt/37QJqtO
via IFTTT