Breaking

Saturday, January 18, 2020

പൂജ്യത്തിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയോ? ക്രിക്കറ്റിലെ ആ അപൂര്‍വതയ്ക്ക് 20 വയസ്‌

ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവമായ മത്സരം അവസാനിച്ചതിന്റെ 20-ാം വാർഷികമാണ് ശനിയാഴ്ച. ചരിത്രത്തിൽ മുമ്പ് സംഭവിക്കാത്തതും ഇനി സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ അപൂർവ മത്സരം. 2000-ൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലാണ് സംഭവം. രണ്ട് ടീമുകളും ഓരോ ഇന്നിങ്സുകൾ വീതം ബാറ്റ് ചെയ്യാതിരിക്കുക. ഒടുവിൽ ഇംഗ്ലണ്ട് രണ്ട് വിക്കറ്റിന് ജയിക്കുക. സംഭവം ഇങ്ങനെ: ജനുവരി 14-നായിരുന്നു മത്സരം തുടങ്ങിയത്. ആദ്യ ദിനം, ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചു. ആറിന് 155 റൺസെന്ന നിലയിൽ ആദ്യദിനം കളിയവസാനിച്ചു. രണ്ടാം ദിനം മഴയെത്തി. മഴ മൂന്ന്, നാല് ദിവസങ്ങളിൽ കൂടി പെയ്തു. ഇതോടെ മൂന്ന് ദിവസത്തെ മത്സരം ഉപേക്ഷിച്ചു. അഞ്ചാം ദിവസം മത്സരം തുടങ്ങുന്നതിന് മുമ്പ് ഇംഗ്ലീഷ് ക്യാപ്റ്റൻ നാസർ ഹുസൈനും ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ഹാൻസി ക്രോണിയയും കണ്ടുമുട്ടി. ഇരുവരും മത്സരത്തിന്റെ ഓരോ ഇന്നിങ്സ് വീതം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ എട്ടിന് 248 റൺസെന്ന നിലയിൽ ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്തു. ഒന്നാമിന്നിങ്സ് ഉപേക്ഷിക്കാൻ ക്രിക്കറ്റിൽ അനുവാദമില്ലാത്തത് കൊണ്ട് ഇംഗ്ലണ്ട് ഇന്നിങ്സ് റൺസെടുക്കാതെ ഡിക്ലയർ ചെയ്തു. ഇതോടെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്സ് ഉപേക്ഷിച്ചു. രണ്ടാമിന്നിങ്സിൽ ഇംഗ്ലണ്ടിന് ബാറ്റ് ചെയ്യാൻ അവസരം നൽകി. ഇതോടെ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 249 റൺസായി. 75.1 ഓവറിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മൈക്കൽ വോണിന്റെയും (69) അലെക്സ് സ്റ്റുവർട്ടിന്റെയും ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിന് തുണയായത്. Content Highlights:Only time when a team declared their innings 0/0


from mathrubhumi.latestnews.rssfeed https://ift.tt/3764JYf
via IFTTT