ന്യൂഡൽഹി:ജെ.എൻ.യു സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ ആക്രമണത്തിന് ഇരയായ സംഭവത്തിൽ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം അതൃപ്തി അറിയിച്ചു. പോലീസ് കേസും വിദ്യാർത്ഥികൾക്കെതിരെയുള്ള അച്ചടക്ക നടപടിയും ധൃതിപിടിച്ച് വേണ്ടെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിർദ്ദേശം നൽകിയതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. യൂണിവേഴ്സിറ്റി അടച്ചിടുകയല്ല,സ്ഥിതി ശാന്തമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി. സർവകലാശാല അധികൃതർ വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടി എടുക്കരുതെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിർദ്ദേശം നൽകിയെന്നുമാണ് റിപ്പോർട്ട് തിങ്കളാഴ്ച സർവകലാശാല പ്രതിനിധികളും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ സർവ്വകലാശാലയിലുണ്ടായ സംഭവ വികാസങ്ങൾ ചർച്ച ചെയ്തിരുന്നു. ഈ യോഗത്തിൽ വെച്ചാണ് മന്ത്രാലയത്തിന്റെ നിലപാട് അറിയിച്ചത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ, പ്രോ-വൈസ് ചാൻസലർ ചിന്താമണി മഹാപത്ര, രജിസ്ട്രാർ പ്രമോദ് കുമാർ, റെക്ടർ റാണ പ്രതാപ് സിംഗ്, പ്രോക്ടർ ധനഞ്ജയ് സിംഗ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. Content Highlight: Do not precipitate, HRD to JNU
from mathrubhumi.latestnews.rssfeed https://ift.tt/35uUOdh
via
IFTTT