കൊല്ലം: കൊല്ലം പ്രസ്ക്ലബ്ബ് പ്രസിഡന്റും സെക്രട്ടറിയും കേരള രാജ്യം പത്രാധിപരുമായിരുന്ന കെ എൻപി കുറുപ്പിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം മാതൃഭൂമി ഡോട്ട് കോം സബ് എഡിറ്റർ നിലീന അത്തോളിക്ക്.കൊല്ലം പ്രസ് ക്ലബ്ബും കെഎൻപി കുറുപ്പ് കുടുംബ ട്രസ്റ്റും സംയുക്തമായി നൽകുന്നതാണ്അവാർഡ്. 10,001 രൂപയും ആർട്ടിസ്റ്റ് ആശ്രാമം സന്തോഷ് രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് അവാർഡ്. മാതൃഭൂമി പത്രത്തിലും മാതൃഭൂമി ഡോട്ട് കോമിലും പ്രസിദ്ധീകരിച്ച സാക്ഷര കേരളത്തിലെ ഭർതൃബലാത്സംഗങ്ങൾഎന്ന ലേഖന പരമ്പരയ്ക്കാണ് അവാർഡ്. കേരളത്തിലെ വിവാഹിതരായ സ്ത്രീകൾ ഭർത്താക്കൻമാരിൽ നിന്ന് നേരിടുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നതാണ് പരമ്പര. ഫിനാൻഷ്യൽ എക്സ്പ്രസ് അസിസ്റ്റന്റ് എഡിറ്റർ എം സരിത വർമ്മ, ഡെക്കാൻ ക്രോണിക്കിൾ സീനിയർ എഡിറ്റർ കെ.പി സേതുനാഥ്, മാതൃഭൂമി മുൻ പ്രത്യേക ലേഖകൻആർ. ഹരികുമാർ എന്നിവരടങ്ങിയ സമിതിയാണ് വിധി നിർണ്ണയിച്ചത്. രാംനാഥ് ഗോയങ്ക അവാർഡ്, സംസ്ഥാന സർക്കാരിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരം, നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യ അവാർഡ്, വി.കെ മാധവൻകുട്ടി സ്മാരക പുരസ്കാരം, ലാഡ്ലി മീഡിയ അവാർഡ് തുടങ്ങീ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. content highlights:Nileena Atholi bags Kollam press club KNP Kurup memmorial media award
from mathrubhumi.latestnews.rssfeed https://ift.tt/2N1CPom
via
IFTTT