രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഇന്ത്യൻ റെക്കോഡോടെ 100 വിക്കറ്റ് ക്ലബ്ബിലിടംനേടി ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവ്. ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകൾ വീഴ്ത്തുന്ന സ്പിന്നറെന്ന നേട്ടമാണ് കുൽദീപ് സ്വന്തമാക്കിയത്. രാജ്കോട്ട് ഏകദിനത്തിനിടെ ഓസീസ് താരം അലെക്സ് ക്യാരിയെ പുറത്താക്കിയാണ് കുൽദീപ് 100 വിക്കറ്റ് തികച്ചത്. തന്റെ 58-ാം ഏകദിനത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 76 മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ ഹർഭജൻ സിങ്ങിന്റെ റെക്കോഡാണ് കുൽദീപ് തിരുത്തിയത്. കൂടാതെ ഇന്ത്യയ്ക്കായി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടവും നേട്ടവും ഇതോടെ കുൽദീപിനെ തേടിയെത്തി. മുഹമ്മദ് ഷമി (56), ജസ്പ്രീത് ബുംറ എന്നിവരാണ് ഇക്കാര്യത്തിൽ കുൽദീപിന് മുന്നിലുള്ളത്. മത്സരത്തിൽ സ്റ്റീവ് സ്മിത്തിനെയും പുറത്താക്കിയ കുൽദീപാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. രാജ്യാന്തര തലത്തിൽ 44 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റെടുത്ത അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് വേഗത്തിൽ ഈ നേട്ടത്തിലെത്തിയ ബൗളർ 52 മത്സരത്തിൽ നിന്ന് 100 വിക്കറ്റ് നേടിയ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കാണ് രണ്ടാമത്. Content Highlights:Kuldeep Yadav breaks Harbhajan Singh's record
from mathrubhumi.latestnews.rssfeed https://ift.tt/3779kt9
via
IFTTT