ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ പുരുഷ, വനിതാ ടീമുകളിൽ വൻ അഴിച്ചുപണി. നാല് പ്രമുഖതാരങ്ങളെ വീതമാണ് ഇരു ടീമുകളിൽനിന്നും മാറ്റിയത്. പുതുമുഖങ്ങൾക്ക് അവസരം നൽകാനാണിത്. ദേശീയ ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷിച്ച നിലവാരം പുലർത്താൻ കഴിയാത്തതാണ് പുരുഷടീമിലെ മാറ്റങ്ങൾക്ക് കാരണം. ഫെബ്രുവരി 15 മുതൽ 21 വരെ രാജസ്ഥാനിലെ ജയ്പുരിലാണ് ചാമ്പ്യൻഷിപ്പ്. ദേശീയ വോളിയിൽ കേരള വനിതകൾ തുടരെ രണ്ടാമതും ചാമ്പ്യൻമാരായപ്പോൾ പുരുഷ ടീം ഫൈനലിൽ റെയിൽവേസിനോട് തോറ്റു. ഇന്ത്യൻ താരങ്ങളായ ജെറോം വിനീത്, അഖിൻ ജാസ്, ജിതിൻ, ഷോൺ ടി. ജോൺ എന്നിവരാണ് ടീമിൽനിന്ന് പുറത്തായത്. ബിജിൽ എബ്രഹാം, ടിനു ആന്റണി, കേരള പോലീസ് താരങ്ങളായ എസ്. സുനിൽകുമാർ, മുഹമ്മദ് ഇഖ്ബാൽ എന്നിവർ പകരക്കാരായി. വനിതാ ടീമിൽ അനന്യ അനീഷ്, മേരി അലീന, യു. അതുല്യ, എൻ.പി. അനഘ എന്നിവരാണ് പുതുമുഖങ്ങൾ. അശ്വതി, ആൽബിൻ തോമസ്, എസ്. ശരണ്യ, മായാ തോമസ് എന്നിവർ പുറത്തായി. ടീം: മുത്തുസാമി, ടിനു ആന്റണി, മുഹമ്മദ് ഇഖ്ബാൽ, സാരംഗ് ശാന്തിലാൽ, ബിജിൽ എബ്രഹാം, അജിത് ലാൽ, എറിൻ വർഗീസ്, റഹീം, എസ്. സുനിൽകുമാർ, ഒ. അൻസാബ്, ജിബിൻ സെബാസ്റ്റ്യൻ, സി.കെ. രതീഷ്. കോച്ച്: ബിജോയ് ബാബു. വനിതാ ടീം: കെ.എസ്. ജിനി, അനന്യ അനീഷ്, എസ്. സൂര്യ, അഞ്ജു ബാലകൃഷ്ണൻ, ജെ. മേരി അനീന, എസ്. രേഖ, എം. ശ്രുതി, അഞ്ജലി ബാബു, യു. അതുല്യ, കെ.പി. അനുശ്രീ, എൻ.പി. അനഘ, അശ്വതി രവീന്ദ്രൻ. കോച്ച്: സി.എസ്. സദാനന്ദൻ. Content Highlights:kerala volleyabll team declared
from mathrubhumi.latestnews.rssfeed https://ift.tt/368O9Wh
via
IFTTT