Breaking

Saturday, January 18, 2020

ബസ് സ്റ്റാന്‍ഡിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കിയില്ല; ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്തു

ഇരിങ്ങാലക്കുട: പ്രൈവറ്റ് ബസ്സ്റ്റാൻഡിനുവേണ്ടി നഗരസഭ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരത്തുക ലഭിക്കാത്തതിനെതിരേ വ്യക്തികൾ നൽകിയ ഹർജിയിൽ സർക്കാർവാഹനങ്ങൾ ജപ്തിചെയ്യാൻ കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ മുകുന്ദപുരം ആർ.ഡി.ഒ.യുടെ ഔദ്യോഗികവാഹനമായ സ്കോർപ്പിയോ കോടതി അധികൃതർ ജപ്തിചെയ്തു. നടുവത്തുപറമ്പിൽ ഗണേശൻ ചെട്ടിയാർ, വെമ്പനാട്ട് മാലതിയമ്മ എന്നിവർ നൽകിയ ഹർജിയിലാണ് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് കോടതി ജഡ്ജ് കെ. ഷൈൻ നഷ്ടപരിഹാരത്തുക ഈടാക്കുന്നതിനായി സർക്കാർവാഹനങ്ങൾ ജപ്തിചെയ്യാൻ ഉത്തരവിട്ടത്. 1977-ലാണ് നഗരസഭ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്റ്റാൻഡിനുവേണ്ടി ഗണേശൻ ചെട്ടിയാരുടെയും വെമ്പനാട്ട് മാലതിയമ്മയുടെയും 28 സെന്റ് സ്ഥലം ഏറ്റെടുത്തത്. രണ്ടുപേർക്കുമായി 25 ലക്ഷം രൂപയാണ് നഗരസഭ നഷ്ടപരിഹാരം ഇനത്തിൽ നൽകാനുള്ളത്. എന്നാൽ, ഇതുവരെയും പൂർണമായ നഷ്ടപരിഹാരം ഇവർക്ക് ലഭിച്ചിരുന്നില്ല. നഷ്ടപരിഹാരത്തുക കെട്ടിവെക്കാൻ നഗരസഭയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നെങ്കിലും തുക കെട്ടിവെച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്. സർക്കാർവാഹനങ്ങൾ ജപ്തിചെയ്യാൻ വിധിനടപ്പ് ഹർജിയിൽ കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ മുകുന്ദപുരം ആർ.ഡി.ഒ.യുടെ വാഹനം ജപ്തിചെയ്തത്. മുകുന്ദപുരം തഹസിൽദാറുടെ ഔദ്യോഗികവാഹനവും ജപ്തിചെയ്യാൻ ഉത്തരവായിട്ടുണ്ടെങ്കിലും വാഹനം സ്ഥലത്തില്ലാത്തതിനാൽ ഉത്തരവ് നടപ്പാക്കാനായില്ല. ഹർജിക്കാർക്കുവേണ്ടി പോളി ജെ. അരിക്കാട്ട് ഹാജരായി. Content Highlights:No compensation paid; The official vehicle of the RDO has been confiscated


from mathrubhumi.latestnews.rssfeed https://ift.tt/2RzkeSe
via IFTTT