അടിമാലി(ഇടുക്കി): പൂട്ടിയിട്ട കാറിൽ അവശനിലയിൽ കണ്ടെത്തിയ സ്ത്രീയെ തേടി മകൻ എത്തി. കാറിൽ അവശനിലയിൽ കണ്ടെത്തിയ മാനന്തവാടി കാമ്പാട്ടി വെൺമണി വലിയവേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈലാമണി(63)യെ തേടിയാണ് മകൻ മഞ്ജിത്ത് എത്തിയത്. മാധ്യമവാർത്തകൾ കണ്ടാണ് മഞ്ജിത്ത് ശനിയാഴ്ച രാവിലെയോടെ അടിമാലി പോലീസ് സ്റ്റേഷനിൽ എത്തിയത്. കട്ടപ്പനയിലാണ് ഇയാൾ താമസിക്കുന്നത്. ലൈലാമണിയുടെ തിരുവനന്തപുരത്ത് താമസിക്കുന്ന മകൾ മാധ്യമങ്ങളിൽനിന്ന് വിവരം അറിഞ്ഞതിനെ തുടർന്ന്തന്നെ അറിയിക്കുകയായിരുന്നു എന്നാണ് ഇയാൾ പറയുന്നത്. ലൈലാമണിയുടെ രണ്ടാം ഭർത്താവാണ് മാത്യു എന്നും ഇയാൾ ഇതിനുമുമ്പും ഇവരെ ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും മകൻ പോലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തുവെച്ചായിരുന്നു ഇത്. അന്ന് തിരുവനന്തപുരത്തുള്ള മകളാണ് അമ്മയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഏറെക്കാലം സംരക്ഷിച്ചിരുന്നത്. പിന്നീട് ക്ഷമാപണവുമായെത്തിയ മാത്യു വീണ്ടും ഇവരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. വയനാട്ടിൽ സ്ഥലം വാങ്ങി അവിടെ താമസം ആരംഭിച്ചു. വയനാട്ടിൽ ഉണ്ടായിരുന്ന സ്ഥലം ഒന്നര വർഷം മുൻപ് വിൽക്കുകയും പിന്നീട് വയനാട്ടിൽ പലയിടങ്ങളിലായി വാടകയ്ക്ക് താമസിക്കുകയുമായിരുന്നു എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഒടുവിൽ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മകന്റെ അടുത്തേയ്ക്ക് എന്നു പറഞ്ഞ് മൂന്നുദിവസം മുൻപ് ഇവർ കാറിൽ യാത്ര തിരിച്ചിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്.അടുത്തിടെ ലൈലാമണിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. വെള്ളിയാഴ്ച 11 മണിയോടെയാണ് കല്ലാർകുട്ടി റോഡിൽ നാട്ടുകാർ സ്ത്രീയെ കാറിനുള്ളിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചമുതൽ ഈ വാഹനം കല്ലാർകുട്ടി റോഡിൽ പാൽക്കോ പമ്പിനുസമീപം പാർക്കുചെയ്തിരുന്നു. ഓട്ടോഡ്രൈവർമാരാണ്അവശനിലയിലായ ലൈലാമണിയെ കണ്ടത്. വാഹനം പൂട്ടിയിരുന്നു. സ്ത്രീയുടെ ഒരു വശം തളർന്ന നിലയിലായിരുന്നു. തുടർന്ന് പോലീസും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് ഇവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവായ മാത്യു ഇവരെ വഴിയിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇവർക്ക് പോലീസിനോട് കൂടുതൽകാര്യങ്ങൾ വ്യക്തമായി പറയാൻ സാധിച്ചിരുന്നില്ല. സ്ത്രീയുടെ മകൻ മഞ്ജിത്തിനെ പോലീസ് വിശദമായി ചോദ്യംചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് താമസിക്കുന്ന മകളുമായി ബന്ധപ്പെടാനും പോലീസ് ശ്രമിക്കുന്നുണ്ട്. മാത്യുവിനെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. Content Highlilghts:women abandoned in locked car in Adimali
from mathrubhumi.latestnews.rssfeed https://ift.tt/365y0Rq
via
IFTTT