Breaking

Thursday, January 2, 2020

പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ എവിടെ പോകും, ഇറ്റലിയിലേക്കോ?- കേന്ദ്ര മന്ത്രി

വാരണാസി: പാകിസ്താനിൽ നിന്നുള്ള ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും പൗരത്വവും അഭയവും നൽകേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കൃഷ്ണ റെഡ്ഡി. ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അവർക്ക് ഇന്ത്യയിലേയ്ക്ക് വരാൻ സാധിച്ചില്ലെങ്കിൽ വേറെ എവിടെ പോകും? ഇറ്റലിയിലേക്കോ?ഹിന്ദുക്കളെയോ സിക്കുകാരെയോഅവർ പാവങ്ങളായതിനാൽ ഇറ്റലി സ്വീകരിക്കില്ല,കൃഷ്ണ റെഡ്ഡി പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സി.എ.എയും ജി.എസ്.ടിയും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും അതിനാലാണ് പൗരത്വ ഭേദഗതി നിയമത്തിലെ മാറ്റങ്ങൾ നികുതി വർദ്ധനയ്ക്ക് കാരണമാകുന്നു എന്ന് അദ്ദേഹം പറയുന്നതെന്നും റെഡ്ഡി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അപക്വമായ പ്രസ്താവന കാണിക്കുന്നത് അദ്ദേഹത്തിന് സി.എ.എയും ജി.എസ്.ടിയും വേർതിരിച്ചറിയാൻ സാധിക്കുന്നില്ല എന്നാണ്. സിഎഎയും ജിഎസ്ടിയും തമ്മിലുള്ള വ്യത്യാസം അറിയില്ലെങ്കിൽ ഇക്കാര്യത്തിൽ ഒരു മികച്ച അധ്യാപകനിൽ നിന്ന് അദ്ദേഹം ട്യൂഷൻ നേടണം,കൃഷ്ണ റെഡ്ഡി പറഞ്ഞു. Content Highlights:"Where Will They Go, Italy?": Minister G Kishan Reddy On Minorities From Pak, Bangladesh


from mathrubhumi.latestnews.rssfeed https://ift.tt/2QfQZUL
via IFTTT