ന്യൂഡൽഹി: രാജ്യത്തെ സർക്കാർ മേഖലയിലുള്ള ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നിർദേശവുമായി നീതി ആയോഗ്. പൊതു-സ്വകാര്യ പങ്കാളിത്തതിൽ സ്വകാര്യ മെഡിക്കൽ കോളേജുകളെയും ജില്ലാ ആശുപത്രികളെയും തമ്മിൽ ബന്ധിപ്പിക്കാനാണ് നീതി ആയോഗിന്റെ പുതിയ പദ്ധതി.ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡോക്ടർമാരുടെ അഭാവവും ആരോഗ്യരംഗത്തെ ന്യൂനതകളും പരിഹരിക്കാനുള്ള മാർഗമെന്ന നിലയിലാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്.നിലവിലുള്ളതോ പുതുതായി ആരംഭിക്കുന്നതോ ആയ സ്വകാര്യ മെഡിക്കൽ കോളേജുകളെ ജില്ലാ ആശുപത്രികളുമായി ബന്ധിപ്പിക്കും. ഇതിലൂടെ മെഡിക്കൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനാകുമെന്നും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ചിലവ് ക്രമീകരിക്കാനാവുമെന്നുമാണ് കണക്കുക്കൂട്ടൽ. മെഡിക്കൽ കോളേജുകളുടെ വികസനത്തിനൊപ്പം ഇതുമായി ബന്ധിപ്പിക്കുന്ന അതത് സർക്കാർ ജില്ലാ ആശുപത്രികളുടെയും നടത്തിപ്പും വികസനവും സ്വകാര്യ പങ്കാളിയുടെ ചുമതലയാകും. ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നൽകുന്നതോടെ രണ്ടുതരത്തിലുള്ള ഫീസുകളാവും കിടത്തി ചികിത്സയ്ക്ക് ഈടാക്കുക. പകുതി കിടക്കകൾക്ക് സ്വകാര്യമേഖലയിലെ നിരക്കാവും വാങ്ങുക. സൗജന്യചികിത്സയ്ക്ക് അർഹരായവർക്ക് സബ്സിഡി നിരക്കിൽ ചികിത്സ നൽകും. ഇതാണ് പ്രധാന നിർദേശം. ഏറക്കുറേ 50: 50 അനുപാതത്തിലായിരിക്കും ഇത് വിഭജിക്കുക. പുതിയ പദ്ധതിയുടെ കരട് നീതി ആയോഗ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. സ്വകാര്യമേഖലയിൽനിന്നുള്ള പങ്കാളികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ചശേഷം വിശദമായ പദ്ധതി തയ്യാറാക്കും. ജനുവരി അവസാനത്തോടെ സ്വകാര്യ പങ്കാളികളുടെ യോഗവും സംഘടിപ്പിക്കും. പുതിയ പദ്ധതിയിലൂടെ മെഡിക്കൽ കോളേജുകളുടെ കുറവും ജില്ലാ ആശുപത്രികളിലെ വികസനപ്രശ്നങ്ങളും ഒരുപോലെ പരിഹരിക്കപ്പെടുമെന്നാണ് കണക്കുക്കൂട്ടൽ. Content Highlights:niti ayog plans to link private medical colleges with district hospitals
from mathrubhumi.latestnews.rssfeed https://ift.tt/2u3aN59
via
IFTTT