Breaking

Friday, January 10, 2020

ബാഴ്‌സലോണ തോറ്റു; സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മാഡ്രിഡ് ഫൈനല്‍

ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പിൽ അത്ലറ്റിക്കോ മാഡ്രിഡ്-റയൽ മാഡ്രിഡ് ഫൈനൽ. രണ്ടാം സെമിയിൽ കരുത്തരായ ബാഴ്സലോണയെ രണ്ടിനെതിരേ മൂന്നു ഗോളിന് മറികടന്നാണ് അത്ലറ്റിക്കോ ഫൈനലിലെത്തിയത്. കോക്കെയുടെ ഗോളിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് 46-ാം മിനിറ്റിൽ ലീഡെടുത്തു. അഞ്ചു മിനിറ്റിനുള്ളിൽ ബാഴ്സലോണ ലയണൽ മെസ്സിയുടെ ഗോളിലൂടെ ഒപ്പം പിടിച്ചു. പിന്നീട് 62-ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്മാനും ബാഴ്സക്കായി ലക്ഷ്യം കണ്ടു. ഇതോടെ സ്പാനിഷ് കരുത്തർ 2-1ന് മുന്നിലെത്തി. പക്ഷേ 81-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അത്ലറ്റിക്കോ ഒപ്പമെത്തി. അൽവാരൊ മൊറാട്ടയായിരുന്നു ഗോൾസ്കോറർ. അഞ്ചു മിനിറ്റിനുള്ളിൽ എയ്ഞ്ചൽ കൊറിയയിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് വിജയഗോൾ നേടി, ഫൈനലിൽ ഇടം നേടി. കഴിഞ്ഞ ദിവസം വലൻസിയയെ തകർത്ത് റയൽ മാഡ്രിഡ് ഫൈനലിലെത്തിയിരുന്നു. 3-1നായിരുന്നു റയലിന്റെ വിജയം. ടോണി ക്രൂസ് (15), ഇസ്കോ (39), ലൂക്ക മോഡ്രിച്ച് (65) എന്നിവർ റയലിനായും ഡാനിയേൽ പറേജോ (പെനാൽറ്റി (90+2) വലൻസിയയ്ക്കായും ഗോൾ നേടി. Content Highlights: Spanish Super Cup Final Real Madrid vs Atletico Madrid


from mathrubhumi.latestnews.rssfeed https://ift.tt/2NdxXwy
via IFTTT