കോഴിക്കോട്: ഇന്ത്യയിലെയും പുറത്തെയും എഴുത്തുകാരുടെയും സാംസ്കാരിക, രാഷ്ട്രീയരംഗങ്ങളിലെ പ്രതിഭകളുടെയും സാന്നിധ്യംകൊണ്ട് അവിസ്മരണീയ അനുഭവമാകുന്ന മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമാകാൻ അന്വേഷണങ്ങളുമായി ആസ്വാദകർ. ജനുവരി 30 മുതൽ ഫെബ്രുവരി രണ്ടുവരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായുള്ള പരിപാടികൾ എല്ലാ ജില്ലകളിലും സജീവമായി. കോളേജുകളിൽ ക്വിസ്, പ്രഭാഷണപരമ്പരകൾ തുടങ്ങിയവയിൽ ആസ്വാദകരുടെ വലിയ പങ്കാളിത്തമാണ്. അക്ഷരോത്സവത്തിൽ പ്രതിനിധികളായി പങ്കെടുക്കാനുള്ള പാസുകൾ മാതൃഭൂമിയുടെ എല്ലാ യൂണിറ്റ് ഓഫീസുകളിലും ബുക് സ്റ്റാളുകളിലും ലഭ്യമാണ്. തിരുവനന്തപുരത്തെ ഫെസ്റ്റിവൽ ഓഫീസ് വഴി നേരിട്ടും ബുക് മൈഷോ, അക്ഷരോത്സവത്തിന്റെ ഔദ്യോഗികപേജായ www.mbifl.com എന്നിവ വഴിയും ടിക്കറ്റുകൾ കിട്ടും. ഒരു ദിവസത്തേക്ക് 250 രൂപയും നാലുദിവസങ്ങളിലും പങ്കെടുക്കാൻ 800 രൂപയുമാണ് നിരക്ക്. വിദ്യാർഥികൾക്ക് നിരക്കിൽ ഇളവുണ്ട്. ഒരുദിവസത്തേക്ക് 150 രൂപയും നാലുദിവസത്തിന് 500 രൂപയുമാണ് അവർക്കുള്ള നിരക്ക്. കനകക്കുന്നിലെ എട്ടുവേദികളിലായാണ് നാലുദിവസത്തെ അക്ഷരോത്സവം അരങ്ങേറുന്നത്. ചുരുങ്ങുന്ന ഇടങ്ങളും അതിജീവിക്കുന്ന അക്ഷരങ്ങളും എന്ന പ്രമേയത്തിൽ നടക്കുന്ന അക്ഷരോത്സവം മലയാളത്തിലെയും ഇതരഭാഷകളിലെയും എഴുത്തുകാരെയും സാംസ്കാരികപ്രതിഭകളെയും അടുത്തറിയാനുള്ള അവസരമാണ് ഒരുക്കുന്നത്. മുന്നൂറിൽപ്പരം എഴുത്തുകാരാണ് വേദികളിലെത്തുക. രാഷ്ട്രീയം, സംസ്കാരം എന്നിവയിലെ ലോകകാലാവസ്ഥയുടെ പ്രതിഫലനമെന്ന നിലയിലും അക്ഷരോത്സവം ആസ്വാദകരുടെ ശ്രദ്ധയാകർഷിക്കുന്നു. കലയും പരിസ്ഥിതിയും മനുഷ്യാവസ്ഥകളുമൊക്കെ ഉൾപ്പെടുന്ന സംവാദങ്ങളാണ് കനകക്കുന്നിലെ അക്ഷരോത്സവത്തിന്റെ അരങ്ങുകളെ സജീവമാക്കുക. കൂടുതൽ വിവരങ്ങൾക്ക്: www.mbifl.com പൗരനല്ലാതാവുമ്പോൾ സംഭവിക്കുന്നത്... കോഴിക്കോട്: പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രക്ഷോഭങ്ങളും സംവാദങ്ങളും കത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഈയൊരു സാഹചര്യത്തിൽ 18-നും 28-നും ഇടയിൽ പ്രായമുള്ള ചെറുപ്പത്തിന് എന്താണ് പറയാനുള്ളത്? 100 വാക്കുകളിൽ കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾക്കയക്കൂ. തിരഞ്ഞെടുക്കുന്നവ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന യൂത്ത് മാഗസിനിലും ഓൺലൈനിലും പ്രസിദ്ധീകരിക്കും. ഇമെയിൽ: mailus@mbifl.com. വാട്സാപ്പ്: 815700034 Content Highlights: Mathrubhumi literature festival 2020 MBIFL
from mathrubhumi.latestnews.rssfeed https://ift.tt/38capjH
via
IFTTT