Breaking

Wednesday, January 22, 2020

മലഞ്ചെരുവില്‍ നിന്ന് 'തീചാട്ടം'; ദൃശ്യങ്ങള്‍ക്ക് പിന്നിലെ വസ്തുതയെന്ത് ?

കാലിഫോർണിയ:മലഞ്ചെരുവിൽ നിന്ന്ഒരു ലാവാപ്രവാഹം താഴേയ്ക്ക് പതിക്കുന്നു. ട്വിറ്ററിൽ ഒരു ഉപയോക്താവ് പങ്കുവെച്ച് ദൃശ്യം പെട്ടന്നാണ് വൈറലായത്. ഞായറാഴ്ച ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോ രണ്ട് ദിവസത്തിനുള്ളിൽ 3.8 ദശലക്ഷം പേരാണ് കണ്ടത്. എന്നാൽ അഗ്നി നദിയോ, ലാവാപ്രവാഹമോ ആയിരുന്നില്ല, യഥാർത്ഥത്തിൽ അതൊരു സാധാരണ വെള്ളച്ചാട്ടം തന്നെയായിരുന്നു. യോസ്മൈറ്റ് നാഷണൽ പാർക്കിൽ നിന്ന് പകർത്തിയ ഒരു ദൃശ്യമായിരുന്ന അത്. ഹോഴ്സ്ടെയ്ൽ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം. കാലിഫോർണിയയിലെ ഈ വെള്ളച്ചാട്ടം എല്ലാ വർഷവും ഫെബ്രുവരിയിൽ രണ്ടാഴ്ചത്തേക്ക് ഓറഞ്ചും ചുവപ്പും നിറത്തിൽ തിളങ്ങും. ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സൂര്യരശ്മികൾ വെള്ളച്ചാട്ടത്തിന്റെ ശരിയായ കോണിൽ തട്ടിയാൽ ഇത് അഗ്നിപർവ്വതത്തിൽ നിന്ന്ഒഴുകുന്ന തീയോ ലാവയോ പോലെ കാണപ്പെടും. എല്ലാ ദിവസവും ഏതാനും മിനിറ്റുകൾ മാത്രമാണ് വെള്ളച്ചാട്ടം ഓറഞ്ചും ചുവപ്പും നിറത്തിൽ തിളങ്ങുന്നത്. അതും വൈകുന്നേരങ്ങളിൽ തെളിഞ്ഞ ആകാശമുണ്ടെങ്കിൽ മാത്രം. ചെറിയ മൂടൽമഞ്ഞുണ്ടെങ്കിൽ പോലും ഇത് ദൃശ്യമാകില്ല. “Firefall” at Horsetail Fall in Yosemite National Park, California, looks like a scene from a fantasy movie. But, it is an ordinary waterfall, which is illuminated by the sunset, that gives it a fiery glow. pic.twitter.com/kP2aFmM6Cg — Domenico Calia (@CaliaDomenico) January 19, 2020 Content Highlights:Whats Happening In This Viral Video Of Glowing "Firefall"


from mathrubhumi.latestnews.rssfeed https://ift.tt/2Gckb9x
via IFTTT