Breaking

Wednesday, January 22, 2020

കുഞ്ഞുങ്ങൾ മരിച്ച വീട്...

തിരുവനന്തപുരം: ചേങ്കോട്ടുകോണം അയ്യൻകോയിക്കലെ നാട്ടുവഴി പകുതിക്കുവെച്ച് കരുതലിന്റെ വേലിയാൽ നാട്ടുകാർ തടഞ്ഞിരുന്നു. അല്പമകലെ ഒറ്റപ്പെട്ടതുപോലെ വിഷാദത്തിന്റെ ചാരനിറമുള്ള, കുഞ്ഞുങ്ങൾ മരിച്ച വീട്. വീട്ടിനുള്ളിലെ അച്ഛനമ്മമാരെ, മകനും മൂന്നു ചെറുകുഞ്ഞുങ്ങളുമുൾപ്പെടെ ശ്വാസംമുട്ടി മരിച്ച വിവരം എങ്ങനെ അറിയിക്കുമെന്ന വിഷമസന്ധിയിലായിരുന്നു നാട്ടുകാരും ബന്ധുക്കളും. മാധ്യമങ്ങളും മറ്റും അവിടേക്കുചെല്ലാതിരിക്കാനാണ് രാവിലെ അവർ തടഞ്ഞത്. അവിടേക്കുള്ള ടെലിവിഷൻ കേബിൾ രാവിലെതന്നെ നാട്ടുകാർ വിച്ഛേദിച്ചിരുന്നു. നേപ്പാളിൽ ഹോട്ടൽമുറിയിൽ മരിച്ച പ്രവീൺനായരുടെ ചേങ്കോട്ടുകോണത്തെ കുടുംബവീട്ടിലേക്ക് ദുരന്തവിവരം അരിച്ചരിച്ചെത്തിയത് നാട്ടുകാരുടെയാകെ ഉള്ളുലച്ചുകൊണ്ട്. അച്ഛനമ്മമാരെ ദുരന്തവിവരം ധരിപ്പിക്കാൻ ഏവരും പാടുപെടുന്ന സങ്കടക്കാഴ്ചയായിരുന്നു ൈവകുേന്നരംവരെ. മരണം രാവിലെത്തന്നെ സ്ഥിരീകരിച്ചെങ്കിലും വീട്ടുകാരെ അറിയിച്ചത് വൈകുന്നേരത്തോടെ. അച്ഛൻ കൃഷ്ണൻനായരെ ആദ്യംഅറിയിച്ചു. പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം നിശ്ശബ്ദനായി കേട്ടിരുന്നു. ആർത്തലയ്ക്കും പോലുള്ള മൗനം. മകനും മരുമകളും െചറുമക്കളും പോയതിന്റെ തേങ്ങൽ രോഗിയായ ഭാര്യ പ്രസന്നകുമാരിയെ അറിയിക്കാതെ ഉള്ളിൽകാത്തു. ചേങ്കോട്ടുകോണത്തെ വീട്ടിൽ പ്രവീണിന്റെ അച്ഛനമ്മമാരും സഹോദരി പ്രസീദയുമാണ് താമസം. അപകടവിവരം രാവിലെ ചാനൽ ഫ്ളാഷുകളിൽ നിറഞ്ഞപ്പോൾത്തന്നെ അയൽവാസിയും പ്രവീണിന്റെ സഹപാഠിയുമായ ശ്യാമും കൂട്ടുകാരും ചേർന്ന് ചാനൽ കേബിൾ മുറിച്ചു. നാടെങ്ങും ദുരന്തം അറിഞ്ഞപ്പോഴും 'രോഹിണി ഭവന'ത്തിനുള്ളിൽ ഒരു വിവരവുമെത്തിയില്ല. പ്രവീണും ഭാര്യ ശരണ്യയും മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരും മരിച്ച വിവരങ്ങൾ മാധ്യമങ്ങൾ നൽകിക്കൊണ്ടേയിരുന്നു. ഇരുവരും രോഗികൾ ആയിരുന്നതിനാലാണ് ബന്ധുക്കളും നാട്ടുകാരും മരണവിവരം അറിയിക്കാൻ മടിച്ചത്. അടഞ്ഞ ഗേറ്റിനു പുറത്ത് ആൾക്കാരും മാധ്യമങ്ങളും എത്തിയതോടെ, മകനും കുടുംബത്തിനും അപകടം പറ്റിയതായിമാത്രം ഒരു ബന്ധു കൃഷ്ണൻ നായരെ ആദ്യം അറിയിച്ചു. പിന്നീട് ഇന്നലെ വൈകിട്ടോടെ മരണവിവരവും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മരണമറിഞ്ഞ് ഈ വീട്ടിൽ എത്തുന്നതിന് അൽപംമുൻപ് മാത്രമാണ് അമ്മ പ്രസന്നകുമാരി വിവരമറിഞ്ഞത്.


from mathrubhumi.latestnews.rssfeed https://ift.tt/2RgubVK
via IFTTT