Breaking

Wednesday, January 22, 2020

ഒരുദിവസത്തേക്ക്‌ വന്നു; പൂർത്തിയാവാതെ യാത്ര

ന്യൂഡൽഹി: ഒറ്റദിവസത്തേക്ക് തങ്ങാൻ ദാമനിലെ ഹോട്ടലിൽ മുറിയെടുത്ത മലയാളിസംഘത്തെ കാത്തിരുന്നത് വൻദുരന്തം. നേപ്പാൾ സന്ദർശനത്തിനായി ശനിയാഴ്ച എത്തിയ സംഘം ദാമനിൽ എത്തിയത് തിങ്കളാഴ്ച രാത്രിയായിരുന്നു. എവറസ്റ്റ് പനോരമ റിസോർട്ടിൽ ഒരുദിവസം തങ്ങാനായി നാലുമുറികൾ ബുക്കുചെയ്തിരുന്നു. പതിനഞ്ചംഗസംഘം തിങ്കളാഴ്ച ഹോട്ടലിലെത്താൻ രാത്രി ഒമ്പതരമണിയായി. കൊടുംതണുപ്പായതിനാൽ രണ്ടുഡിഗ്രിയോളമായിരുന്നു താപനില. മുറിയിലെ ഹീറ്റർ പ്രവർത്തിക്കാത്തതിനാൽ രാത്രി രണ്ടരയോടെ രഞ്ജിത്തിന്റെ കുടുംബം പ്രവീണിന്റെ മുറിയിലേക്ക് മാറി. മൂത്തമകൻ മാധവ് മറ്റൊരുമുറിയിലായതിനാൽ ഒപ്പംകൂട്ടിയില്ല. ഇങ്ങനെ, ഒറ്റമുറിയിൽ കിടന്ന പ്രവീണും രഞ്ജിത്തും കുടുംബാംഗങ്ങളുമാണ് മരിച്ചവർ. മറ്റുള്ളവർ രാവിലെ എട്ടിന് ഇവർ താമസിച്ച മുറിയിൽ വന്നുനോക്കുമ്പോൾ വാതിൽ തുറക്കുന്നുണ്ടായിരുന്നില്ല. ഉടൻ ബഹളമുണ്ടാക്കി ഹോട്ടൽ അധികൃതരെ വിവരമറിയിച്ചു. മുറി തുറന്നുനോക്കുമ്പോഴാണ് എട്ടുപേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. Content Highlights:Eight from Kerala die in Nepal due to possible gas leak at resort


from mathrubhumi.latestnews.rssfeed https://ift.tt/2tHCOzn
via IFTTT