മുസഫറാബാദ്: പാക് അധീന കശ്മീരിൽ തിങ്കളാഴ്ചയുണ്ടായ ഹിമപാതത്തിൽ പതിനെട്ട് മണിക്കൂറോളം മഞ്ഞിനടിയിൽ കുടുങ്ങിയ പന്ത്രണ്ടുകാരിക്ക്പുതുജീവൻ. ചൊവ്വാഴ്ചയാണ് സമിന ബിബിയെ ജീവനോടെ കണ്ടെത്തിയത്. ഞാൻ കരുതിയത് മരിച്ചുവെന്നാണ്. മഞ്ഞിനടിയിൽ കുടുങ്ങിയ നിമിഷം സഹായത്തിനായി ഉറക്കെ നിലവിളിച്ചു. രക്ഷിക്കാൻ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിൽ മഞ്ഞിനടിയിൽ ഉറങ്ങാതെ കഴിച്ചുകൂട്ടി-സമിന പറയുന്നു. കണ്ടെത്തുമ്പോൾ സമിനയുടെ വായിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. സമിനയുടെ ഒരു കാലിന് ഒടിവുണ്ട്. മുസഫറാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ് സമിന. മഞ്ഞിടിച്ചിലിൽ പരിക്കേറ്റ നിരവധി പേർ ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. സമിനയും കുടുംബവും തീ കായുന്നതിനിടയിലാണ് ഹിമപാതമുണ്ടായത്. ഞങ്ങൾ മഞ്ഞിന്റെ ഇരമ്പൽ കേട്ടില്ല. കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ എല്ലാം സംഭവിച്ചു. സമിന ഭാഗ്യമുള്ള കുട്ടിയാണ്. സമിനയുടെ അമ്മ ഷഹ്നാസ് പറയുന്നു. തിങ്കളാഴ്ചയാണ് കശ്മീരിലെ നീലം വാലിയിൽ മഞ്ഞിടിച്ചിൽ ഉണ്ടാകുന്നത്. ഹിമപാതത്തിൽ മരണസംഖ്യ 100 ആയതായി പാകിസ്താൻ ദേശീയ ദുരന്ത നിർവഹണ വിദഗ്ധർ അറിയിച്ചു. മഞ്ഞിനടിയിലെ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.വെള്ളിയാഴ്ച കൂടുതൽ ശക്തമായ ഹിമപാതമുണ്ടാകാനുളള സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകി. Content Highlights:PoK avalanches:Girl Buried In Snow For 18 Hours Found Alive
from mathrubhumi.latestnews.rssfeed https://ift.tt/2FUwdUN
via
IFTTT