Breaking

Tuesday, January 7, 2020

മാതൃഭൂമി ബുക്ക് ഓഫ് ദ ഇയര്‍ പുരസ്‌കാരം; പ്രഥമപട്ടികയില്‍ പ്രമുഖ എഴുത്തുകാര്‍

തിരുവനന്തപുരം: മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാരത്തിന്റെ പ്രഥമപട്ടികയിൽ രാജ്യത്തെ പ്രമുഖ എഴുത്തുകാരുടെ 16 നോവലുകൾ ഇടംപിടിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വേദിയിൽ വെച്ചാണ് സമ്മാനിക്കുക. ഈ വർഷം മുതൽ നൽകുന്ന മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാരത്തിന്റെ പ്രഖ്യാപനത്തിന് രാജ്യത്തെ എഴുത്തുകാരിൽ നിന്നും പ്രസാധകരിൽ നിന്നും വലിയ പ്രതികരണമാണ് ലഭിച്ചത്. സാഹിത്യത്തോടും സംസ്കാരത്തോടുമുള്ള മാതൃഭൂമിയുടെ പ്രതിബദ്ധതയാണ് മികച്ച ഇന്ത്യൻ കൃതിക്കുള്ള ഈ പുരസ്കാരമെന്ന് മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ പറഞ്ഞു. മഹത്തായ രചനകളെ ആദരിക്കുന്നതിൽ മാതൃഭൂമി പ്രതിജ്ഞാബദ്ധരാണ്. ഒപ്പം ഇന്ത്യൻ എഴുത്തുകാരുടെ മികച്ച രചനകൾക്കായി പ്രസാധകരെ പ്രോത്സാഹിപ്പിക്കാനും ഇതുവഴി സാധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായി പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട കൃതികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് 2020 ജനുവരി 30 മുതൽ ഫെബ്രുവരി രണ്ട് വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അക്ഷരോത്സവത്തിൽവെച്ച് പുരസ്കാരം പ്രഖ്യാപിക്കും. ഡോ. ശശി തരൂർ എം.പി, കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷൻ ചന്ദ്രശേഖര കമ്പാർ, എഴുത്തുകാരി സുമാന റോയ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിനർഹമായ കൃതി തിരഞ്ഞെടുക്കുന്നത്. ആദ്യ പട്ടികയിൽ ഇടം നേടിയ കൃതികൾ ദ ഫാർ ഫീൽഡ് (മാധുരി വിജയ്), ദ സിറ്റി ആൻഡ് ദ സീ ( രാജ്കമൽ ഝാ), വാനര (ആനന്ദ് നീലകണ്ഠൻ), ഇബ്സ് എൻഡ്ലെസ് സെർച്ച് ഫോർ സാറ്റിസ്ഫാക്ഷൻ (റോഷൻ അലി) മിൽക്ക് ടീത്ത് (അമൃത മഹാലെ), ദേർ ഈസ് ഗൺപൗഡർ ഇൻ ദി എയർ (മനോരഞ്ജൻ വ്യാപാരി), ഇൻ സെർച്ച് ഓഫ് ഹീർ (മഞ്ജുൾ ബജാജ്), ഈറ്റിങ് വാസ്പ്സ് (അനിതാ നായർ), എ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷൻ (പോൾ സക്കറിയ), ഭൂമിക: എ സ്റ്റോറി ഓഫ് സീത ( ആദിത്യ അയ്യങ്കാർ) ഡയറി ഓഫ് എ മലയാളി മാഡ് മാൻ (എൻ പ്രഭാകരൻ), ബ്ലൂ ഈസ് ലൈക്ക് ബ്ലൂ ( വിനോദ് കുമാർ ശുക്ള), ഫിയർ ഓഫ് ലയൺസ് (അമിത കനേകർ), ദ ബ്ലാക്ക് ഡ്വാർവ്സ് ഓഫ് ദ ഗുഡ് ലിറ്റിൽ ബേ (വരുൺ തോമസ് മാത്യു, ദ സെന്റ് ഓഫ് ഗോഡ് (സൈകത് മജുംദാർ), ദ ക്വീൻ ഓഫ് ദ ജാസ്മിൻ കൺട്രി (ശരണ്യ മണിവണ്ണൻ) Content Highlights: Mathrubhumi Book of the Year Award 2020: Prominent writers feature in longlist


from mathrubhumi.latestnews.rssfeed https://ift.tt/2sT285c
via IFTTT