ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ മുഖംമൂടി ധരിച്ച് വിദ്യാർഥികളേയും അധ്യാപകരേയും ക്രൂരമായി മർദിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദൾ. ജെ.എൻ.യു ക്യാമ്പസിൽ ഹിന്ദു വിരുദ്ധ, രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു. ഞായറാഴ്ച രാത്രി തങ്ങളുടെ പ്രവർത്തകർ ക്യാമ്പസിൽ അതിക്രമച്ചു കയറി ഹിന്ദു രക്ഷാ ദൾ നേതാവ് ഭൂപേന്ദ്ര തോമർ ട്വിറ്റിറിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റുകളുടെ ഒരു ഹബ്ബാണ് ജെ.എൻ.യു. അത്തരം ഹബ്ബുകൾ ഞങ്ങൾക്ക് വച്ചുപൊറുപ്പിക്കാനാവില്ല. അവർ നമ്മുടെ രാജ്യത്തേയും മതത്തേയും അപമാനിക്കുന്നു. നമ്മുടെ മതത്തോടുള്ള അവരുടെ സമീപനം ദേശവിരുദ്ധമാണ്. ഭാവിയിൽ, ആരെങ്കിലും ദേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിച്ചാൽ മറ്റ് സർവകലാശാലകളിലും ഞങ്ങൾ ഇതേ നടപടി സ്വീകരിക്കുമെന്നും ഭൂപേന്ദ്ര തോമർ പറഞ്ഞു. ജെഎൻയു സംഘർഷത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുന്നുവെന്ന പിങ്കി ബയ്യ എന്നറിയപ്പെടുന്ന തോമർ പറഞ്ഞു. സംഘപരിവാർ അനുഭാവം പുലർത്തുന്ന വലത് പക്ഷ സംഘടനയാണ് ഹിന്ദു രക്ഷാ ദൾ. ഞായറാഴ്ച രാത്രിയിലാണ് ജെഎൻയു ഹോസ്റ്റലുകളിലടക്കം മുഖം മറച്ചെത്തിയ ആയുധധാരികളായ സംഘം ആക്രമണം നടത്തിയത്. എബിവിപി പ്രവർത്തകർക്കൊപ്പം പുറത്ത് നിന്ന് എത്തിയ ആളുകളുമാണ് ആക്രമണം നടത്തിയതെന്ന് വിദ്യാർഥി യൂണിയൻ നേരത്തെ ആരോപിച്ചിരുന്നു. അതേ സമയം പോലീസ് ഇതുവരെ ഒരു അക്രമകാരിയേയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ ആക്രമണത്തിൽ പരിക്കേറ്റ ഐഷി ഘോഷടക്കമുള്ള വിദ്യാർഥി യൂണിയൻ നേതാക്കൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. Content Highlights:Hindu Raksha Dal Takes Onus for JNU Attack, Threatens Other Varsities on 'Anti-National Activities
from mathrubhumi.latestnews.rssfeed https://ift.tt/2QUphfs
via
IFTTT