Breaking

Tuesday, January 7, 2020

കല്ലെറിഞ്ഞത് തൊഴിലാളികളാണെന്ന് വ്യക്തമായിട്ടില്ല, പ്രകോപനം സൃഷ്ടിച്ചത് മാനേജ്‌മെന്റ്- മന്ത്രി

തിരുവനന്തപുരം: മുത്തൂറ്റ് എംഡിക്കെതിരേ തൊഴിലാളികളാണോ കല്ലെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ലെന്നും തീരുമാനങ്ങൾ നടപ്പിലാക്കാതെ പ്രകോപനം സൃഷ്ടിച്ചത് മാനേജ്മെന്റാണെന്നും തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ. തിരുവനന്തപുരതത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജ്മെന്റും തൊഴിലാളികളും സഹകരിച്ച് പോകണമെന്നും ചർച്ചയിൽ മാനേജ്മെന്റ് ഏകപക്ഷീയ നിലപാടാണ് കൈക്കൊണ്ടതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "അടച്ചു പൂട്ടിയ ബ്രാഞ്ചുകൾ തുറക്കണം. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം എന്നതാണ് സർക്കാർ നിലപാട്. എന്നാൽ മാനേജ്മെന്റിന്റെ നിലപാട് അനുകൂലമായിരുന്നില്ല.മാനേജ്മെന്റും തൊഴിലാളികളും സഹകരിച്ചു പോവണം. തൊഴിലാളി തൊഴിലുടമ സഹകരണം കേരളത്തിൽ ശക്തിപ്പെട്ടിട്ടുണ്ട്. തീരുമാനങ്ങൾ നടപ്പിലാക്കാതെ പ്രകോപനം സൃഷ്ടിച്ചത് മാനേജ്മെന്റാണ്.പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ തയ്യാറാണ്", മന്ത്രി പറഞ്ഞു. മുത്തൂറ്റ് കമ്പനി തൊഴിലാളികൾ സമാധാനപരമായാണ് സമരം നടത്തിയതെന്നുംതൊഴിലാളികളാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. content highlights:Minister TP Ramakrishnan on Muthoot issue


from mathrubhumi.latestnews.rssfeed https://ift.tt/37IjyQC
via IFTTT