Breaking

Friday, January 17, 2020

മുംബൈയില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍, സീരിയല്‍ താരങ്ങളുള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്തി

മുംബൈ: അന്ധേരിയിൽ സിറ്റി പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് നടത്തിയ റെയ്ഡിൽ വൻ പെൺവാണിഭ സംഘത്തെ കസ്റ്റഡിയിലെടുത്തു.അന്ധേരി മേഖലയിൽ ത്രീ സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ നിന്നും പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ ടിവി-സീരിയൽ അഭിനേതാക്കളായ മൂന്ന്പെൺകുട്ടികളെ പൊലീസ് രക്ഷിച്ചു. റെയ്ഡിനു പിന്നാലെ പെൺകുട്ടികളെ നിർബന്ധിച്ച് പെൺവാണിഭ സംഘത്തിലേക്ക് എത്തിച്ച ഇടപാടുകാരിയായ പ്രിയ ശർമ(29)എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണ് പെൺവാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്നത്.കണ്ടിവല്ലീ ഈസ്റ്റ് ഭാഗത്ത് ടൂർസ് ആൻഡ് ട്രാവൽസ് ഏജൻസി നടത്തിപ്പുകാരിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പ്രമുഖ ഷോയിലെ അവതാരക, മറാത്തി സീരിയലിൽ അഭിനയിച്ച പെൺകുട്ടി,വെബ് സീരിസ് താരമായ പെൺകുട്ടി എന്നിവരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പ്രിയ ശർമയ്ക്കെതിരേകേസ് ഫയൽ ചെയ്തു, അന്വേഷണം ആരംഭിച്ചു. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. Content Highlights:Mumbai Police Bust High-Profile Sex Racket,MumbaiSex Racket


from mathrubhumi.latestnews.rssfeed https://ift.tt/2G3pacl
via IFTTT