Breaking

Wednesday, January 22, 2020

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യത മങ്ങി, കൂടുതല്‍ തെളിവ് അവതരിപ്പിക്കാനുള്ള പ്രമേയം സെനറ്റ് തള്ളി

വാഷിങ്ടൺ: ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി. ട്രംപിനെതിരേകൂടുതൽ തെളിവുകൾ അവതരിപ്പിക്കാൻ അനുവദിക്കണമെന്ന പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 ന് എതിരെ 53 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. തെളിവുകൾ മൂടിവെക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു. പ്രമേയം തള്ളിക്കളഞ്ഞതോടെ ട്രംപിനെതിരായ കുറ്റവിചാരണയിൽ സെനറ്റിൽ പുതിയ തെളിവുകൾ ഒന്നും അവതരിപ്പിക്കാൻ കഴിയില്ല. പുതിയതായി സാക്ഷികളെ വിളിച്ചുവരുത്തി വിചാരണയുമായി മുന്നോട്ടുപോകുന്നതിനും ഡെമോക്രാറ്റുകൾക്ക് കഴിയില്ല. ട്രംപിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. ട്രംപിന്റെ ഡിഫൻസ് സെക്രട്ടറി, ചീഫ് ഓഫ് സ്റ്റാഫ് എന്നിവരെ വിളിച്ചുവരുത്തി വിചാരണ ചെയ്യണമെന്ന ആവശ്യമായിരുന്നു ഡെമോക്രാറ്റുകൾ ഉന്നയിച്ചിരുന്നത്. എന്നാൽ സെനറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ട്രംപ് തെളിവുകൾ മൂടിവെക്കുകയാണെന്നാണ് ഇവർ വാദിക്കുന്നത്. സെനറ്റിൽ ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനാണ് ഭൂരിപക്ഷം. അതിനാൽ ഇംപീച്ച്മെന്റ് പ്രമേയം പാസാകാനിടയില്ല. അതേസമയം വിഷയം സജീവ ചർച്ചയായി നിൽക്കുന്ന വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമാകും. രണ്ടാം തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ട്രംപ് പദ്ധതിയിടുന്നത്. Content Highlights:Trump impeachment trial opens as senators clash over rules


from mathrubhumi.latestnews.rssfeed https://ift.tt/2GeIrrr
via IFTTT