പുതുച്ചേരി:സൗജന്യ അരിവിതരണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പുതുച്ചേരി മുഖ്യമന്ത്രിയും ലഫ്. ഗവർണറുംഏറ്റുമുട്ടുന്നു. മുഖ്യമന്ത്രി വി നാരായണസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഗവർണർക്കും എതിരെ ഹൈക്കോടതിയിലേക്ക്. സൗജന്യ അരിക്ക് പകരം പണം വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി അടുത്ത ആഴ്ച വാദം കേൾക്കും. 2016ൽ അധികാരമേറ്റയുടൻ തിരഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ അരി വിതരണ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങൾക്ക് അരി വിതരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് അനുമതി നൽകിയിരുന്നതായി നാരായണ സ്വാമി വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിനിർദേശം നൽകിയാൽ ഉടൻ അനുമതി നൽകാമെന്ന് മന്ത്രാലയം ഉറപ്പുനൽകിയാതായും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഫയൽ ലെഫ്റ്റനന്റ് ഗവർണർ കിരൺബേദിയ്ക്ക് അയച്ചെങ്കിലും അനുമതി നിഷേധിച്ചതായും പകരം ഉപഭോക്താക്കൾക്ക് പണം അക്കൗണ്ടിൽ നൽകാൻ നിർദ്ദേശം മുന്നോട്ടുവച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സർക്കാർ വഴങ്ങാതെ വന്നതോടെഗവണർ ഫയൽ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. പക്ഷേ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് ഘടകവിരുദ്ധമായ ഉത്തരവാണ് മന്ത്രാലയം പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിക്കുന്നത്. പൊതുജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുക എന്നത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അരിയിൽ ഗുണനിലവാരക്കുറവുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും ആന്ധ്രപ്രദേശും കർണാടകയും ഇത്തരത്തിൽ അരി സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. Content Highlight: Puducherry CM moves High Court against L-G Kiran Bedi
from mathrubhumi.latestnews.rssfeed https://ift.tt/37UkEsF
via
IFTTT