Breaking

Saturday, January 11, 2020

വൈകിയെങ്കിലും എല്ലാം കിറുകൃത്യം: ഫ്‌ളാറ്റുകള്‍ ഫ്‌ളാറ്റ്‌

കൊച്ചി: മരടിലെ രണ്ടാമത്തെ ഫ്ളാറ്റും തവിടുപൊടിയായി. 16 വീതം നിലകളുള്ള ഇരട്ട ടവറാണ് ഹോളിഫെയ്ത്തിന് പിന്നാലെ നിലം പതിച്ചത്. 11.43 ഓടെയാണ് ആൽഫ സെറീൻ നിലംപൊത്തിയത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് അൽഫ സെറീന്റെ രണ്ടു ടവറുകളിലും സ്ഫോടനം നടന്നത്. 11.40 ഓടെ ആൽഫ സെറീനിൽ ഒരു അലാറം മാത്രമാണ് മുഴങ്ങിയത്. ഇതിന് പിന്നാലെ തന്നെ സ്ഫോടനവും നടന്നു.343 കിലോ സ്ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്. ആദ്യം നിശ്ചയിച്ചതിലും മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റിൽ സ്ഫോടനം നടത്തിയത്. 11-ന് നിശ്ചയിച്ച ഹോളിഫെയ്ത്തിലെ സ്ഫോടനം 11.17-നാണ് നടന്നത്. നാവിക സേനയുടെ ഹെലികോപ്റ്റർ സുരക്ഷാ അവലോകനം നടത്തിയതിനെ തുടർന്നായിരുന്നു വൈകൽ. ഇതിനകം എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായ ആൽഫ സെറീനിൽ 26 മിനിറ്റിനകം തന്നെ സ്ഫോടനം നടന്നു. കായലിലേക്ക് വീഴാതെ അതിന്റെ ഓരം ചേർന്ന് വളരെ കൃത്യമായി തന്നെ വീഴ്ത്താനായി. ജനവാസമേഖലയായ ആൽഫ സെറീനിലെ സ്ഫോടനം സമീപവാസികൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ പ്രാഥമിക വിലയിരുത്തലിൽ കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.അതേ സമയം സമീപത്തെ കെട്ടിടങ്ങൾ കുലുങ്ങിയതായും റിപ്പോർട്ടുണ്ട്. രണ്ട് ഫ്ളാറ്റുകളും പൊളിച്ച ശേഷം സുരക്ഷാപ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിച്ച ശേഷം 12 മണിയോടെ അവസാന സൈറണും മുഴക്കി. ഇതിന് ശേഷം ഉദ്യോഗസ്ഥർ പൊളിച്ച ഫ്ളാറ്റുകൾക്ക് സമീപത്തേക്ക് പോയി. Content Highlights: Maradu flat demolition-alfa serene fall


from mathrubhumi.latestnews.rssfeed https://ift.tt/2QFVDf9
via IFTTT