തൃശ്ശൂർ: മുതിർന്ന കോൺഗ്രസ് നേതാവും വടക്കാഞ്ചേരിയിലെ മുൻ എം.എൽ.എയുമായ വി.ബലറാം(72) അന്തരിച്ചു. ശനിയാഴ്ച രാവിലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.കോൺഗ്രസിൽ കെ.കരുണാകരന്റെ വിശ്വസ്തനായിരുന്നു വി.ബലറാം. രണ്ടുതവണ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. രണ്ടാംതവണ എം.എൽ.എയായിരിക്കെ അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാനായി എം.എൽ.എ. സ്ഥാനം രാജിവെച്ചു. കോഴിക്കോട് നിന്ന് ലോക്സഭയിലേക്കും മത്സരിച്ചു. ഇതിനിടെ, കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി. രൂപവത്കരിച്ചപ്പോൾ അതിന്റെ ഭാഗമായി. കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയം ശക്തമായിരിക്കെ ഐ ഗ്രൂപ്പിന്റെ മുഖ്യനേതാവായിരുന്നു വി.ബലറാം. Content Highlights: former wadakkanchery mla senior congress leader v balaram passes away
from mathrubhumi.latestnews.rssfeed https://ift.tt/2tkuZzK
via
IFTTT