ന്യൂഡൽഹി: ജമ്മു കശ്മീരിൽ സന്ദർശനം നടത്തുന്ന കേന്ദ്രമന്ത്രിമാരോട് വികസനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലുണ്ടായ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് കേന്ദ്രമന്ത്രിമാർ അടങ്ങുന്ന ഉന്നതതല സംഘം ജമ്മുകശ്മീരിൽ സന്ദർശനം നടത്തുന്നത്. കേന്ദ്രഭരണ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി സന്ദർശനം നടത്തുന്നതിന് അടുത്ത ഏഴുദിവസങ്ങളിലായി 36 മന്ത്രിമാരാണ് എത്തുന്നത്. കേന്ദ്രം നടത്തുന്ന വികസന പദ്ധതികളെ കുറിച്ചും അനുച്ഛേദം370 റദ്ദാക്കിയതിന്റെ ഗുണഫലങ്ങളെ കുറിച്ചുംജനങ്ങളെബോധവൽക്കരിക്കാനാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടന്ന യോഗത്തിൽ ജനങ്ങളുടെ ക്ഷേമം മുന്നിൽ കണ്ട് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കണമെന്ന് മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രകൾ നഗരപ്രദേശങ്ങളിൽ മാത്രമൊതുക്കാതെ ഗ്രാമപ്രദേശങ്ങളിൽ സന്ദർശനം നടത്തണമെന്നും അവിടെയുള്ള ജനങ്ങളുമായിആശയവിനിമയം നടത്തമെന്നും നിർദേശമുണ്ട്. സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, ജിതേന്ദർ സിങ്, രവി ശങ്കർ പ്രസാദ്, കിരൺ റിജിജു, ഹർദീപ് പുരി, ജി.കിഷൻ റെഡ്ഡി, പുരുഷോത്തം സിങ് രുപാല, മഹേന്ദ്ര നാഥ് പാണ്ഡെ, ജനറൽ വികെ സിങ്, ഗജേന്ദർ സിങ് ഷെഖാവത്ത്, അനുരാഗ് ഠാക്കൂർ തുടങ്ങിയ കേന്ദ്രമന്ത്രിമാരണ് സംഘത്തിലുള്ളത്. ജമ്മുവിലേക്ക് 51 യാത്രകളും ശ്രീനഗറിലേക്ക് എട്ടുയാത്രകളുമാണ് ഉന്നതതലസംഘം തീരുമാനിച്ചിട്ടുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എല്ലാ കേന്ദ്രമന്ത്രിമാരും ജമ്മു കശ്മീർ സന്ദർശിക്കണമെന്ന് മന്ത്രിസഭായോഗത്തിൽ ആഭ്യന്ത്ര മന്ത്രി അമിത്ഷാ മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രിമാർ ജമ്മു കശ്മീർ സന്ദർശിക്കുന്നത്. അർജുൻ റായ് മേഘ്വാൾ, അശ്വിനി ചൗബേ, ജിതേന്ദ്രസിങ് എന്നിവരാണ് ശനിയാഴ്ച സന്ദർശനം നടത്തുന്നത്. മേഘ്വാളും അശ്വിനി ചൗബേയും സാംബയിലും ജിതേന്ദർ സിങ് ജമ്മുവിലും സന്ദർശനം നടത്തും. Content Highlights:Modi Asked to spread the message of development
from mathrubhumi.latestnews.rssfeed https://ift.tt/2Rs2fNt
via
IFTTT