കൊച്ചി: മരടിൽ പൊളിച്ചുമാറ്റിയ ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങൾ സമയബന്ധിതമായി നീക്കംചെയ്യൽ നഗരസഭയുടെ ബാധ്യതയാണെന്ന് ഹരിത ട്രൈബ്യൂണൽ. സുപ്രീംകോടതി നിർദേശിച്ച സമയത്തിനുള്ളിൽ ഇത് ചെയ്തുതീർക്കണമെന്നും ഹരിത ട്രൈബ്യൂണൽസംസ്ഥാന മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള. മരടിലെ പൊളിച്ചുമാറ്റിയ ഫ്ളാറ്റുകൾ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫ്ളാറ്റ് പൊളിച്ചതുകൊണ്ട് പരിസ്ഥിതിക്കുണ്ടായ ആഘാതം എത്രത്തോളമുണ്ടെന്നുംഅതുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രാഥമിക നടപടികൾ സ്വീരിച്ചു എന്നതുംപരിശോധിക്കുന്നതിനാണ് ഇപ്പോഴത്തെ സന്ദർശനമെന്നും ജസ്റ്റിസ്. രാമകൃഷ്ണ പിള്ള പറഞ്ഞു. അവശിഷ്ടങ്ങൾ മാറ്റുന്നതിന്റെ ഉത്തരവാദിത്തം മരട് നഗരസഭക്കാണ്. ആ ഉത്തരവാദിത്തത്തിൽ നിന്ന് അവർക്ക് മാറിനിൽക്കാനാവില്ല. ഇത് സമയബന്ധിതമായി പൂർത്തിയാക്കണം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾമലിനീകരണ നിയന്ത്രണ ബോർഡ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Demolished flat waste remove-responsibility-maradu municipality-green tribunal
from mathrubhumi.latestnews.rssfeed https://ift.tt/363uwz1
via
IFTTT