Breaking

Saturday, January 11, 2020

അബദ്ധത്തില്‍ വെടിവച്ചിട്ടു: യുക്രൈന്‍ വിമാനം തകര്‍ന്നതില്‍ പിഴവ് സമ്മതിച്ച് ഇറാന്‍

ടെഹ്റാൻ: യുക്രൈൻ വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് സമ്മതിച്ച് ഇറാൻ. സൈന്യത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് ഇറാന്റെഔദ്യോഗിക ടെലിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തങ്ങളുടെ സൈന്യം, യുക്രൈൻ വിമാനം വെടിവെച്ചിട്ടത് മനഃപൂർവമല്ലെന്നും സംഭവിച്ചത് മാനുഷികമായ പിഴവാ(human error) ണെന്നും ഇറാൻ വ്യക്തമാക്കുന്നതായി വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്യുന്നു. ജനുവരി എട്ട് രാവിലെ ടെഹ്റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 176 യാത്രക്കാരുമായി പറന്നുയർന്ന യുക്രൈൻ വിമാനമാണ് തകർന്നുവീണത്. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. യു.എസ്-ഇറാൻ സംഘർഷം പുകഞ്ഞു കൊണ്ടിരുന്ന സമയമായിരുന്നു അത്. ഇറാഖിലെ യു.എസ്. സൈനികതാവളങ്ങൾക്കു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കു തൊട്ടുപിന്നാലെ ആയിരുന്നു വിമാനം തകർന്നുവീണത്. വിമാനം ഇറാൻ മിസൈൽ ഉപയോഗിച്ച് തകർക്കുകയായിരുന്നുവെന്ന് ആരോപിച്ച് അമേരിക്കയും കാനഡയും യു.കെയും രംഗത്തെത്തിയിരുന്നു. അതേസമയം സാങ്കേതിക തകരാർ മൂലം വിമാനം തകർന്നവീണുവെന്നായിരുന്നു ഇറാന്റെ വിശദീകരണം. content highlights:Iran admits it shot down ukraine jet by mistake


from mathrubhumi.latestnews.rssfeed https://ift.tt/2FAYsaW
via IFTTT