Breaking

Monday, January 6, 2020

എൻ.എഫ്.പി.ഇ. കലണ്ടർ തപാൽ ഓഫീസുകളിൽ നിരോധിച്ചു

തൃശ്ശൂർ: തപാൽവകുപ്പിലെ രാജ്യത്തെ ഏറ്റവുംവലിയ സംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻ.എഫ്.പി.ഇ.) കേരളഘടകം പുറത്തിറക്കിയ കലണ്ടർ തപാൽ ഓഫീസുകളിൽ നിരോധിച്ചു. കലണ്ടർ കേരളത്തിലെ തപാൽ ഓഫീസുകളിൽ പ്രദർശിപ്പിക്കരുതെന്നു കാണിച്ച് തപാൽവകുപ്പ് ജനറൽ അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ എൻ. ജാനകീരാമൻ ഉത്തരവിറക്കി. കലണ്ടറിന്റെ മുകളിലെ ചിത്രങ്ങളാണു പ്രശ്നമായതെന്നാണു സൂചന. ഇവ ഭരണഘടനാ സ്ഥാപനങ്ങളെയും ജുഡീഷ്യറിയെയും മോശമായി കാണിക്കുന്നവയാണെന്നാണ് ആരോപണം. ചിത്രങ്ങൾ തപാൽ ജീവനക്കാരുടെ സേവനവുമായി ബന്ധമില്ലാത്തതാണെന്നും ഔദ്യോഗിക കാര്യങ്ങളെ അവഹേളിക്കുന്നതാണെന്ന് അനുമാനിക്കാമെന്നും അതിനാൽ ഓഫീസുകളിൽ പ്രദർശിപ്പിക്കരുതെന്നുമാണ് ഉത്തവരവിലുള്ളത്. Content Highlights:NFPE Calendar banned at post offices


from mathrubhumi.latestnews.rssfeed https://ift.tt/2SVLRXV
via IFTTT