Breaking

Monday, January 20, 2020

ലോകകപ്പില്‍ യുവ ഇന്ത്യക്ക് വിജയത്തുടക്കം

ജൊഹാനസ്ബർഗ്: അണ്ടർ-19 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ 90 റൺസിന് തോൽപ്പിച്ചു. സ്കോർ: ഇന്ത്യ 50 ഓവറിൽ നാലിന് 297, ശ്രീലങ്ക 45.2 ഓവറിൽ 207 റൺസിന് പുറത്ത്. ഇന്ത്യയ്ക്കുവേണ്ടി ബാറ്റിങ്ങിനിറങ്ങിയവരെല്ലാം തിളങ്ങി. ഓപ്പണർ യശസ്വി ജയ്സ്വാൾ (59), ക്യാപ്റ്റൻ പ്രിയം ഗാർഗ് (56), ധ്രുവ് ജുറെൽ (52*) എന്നിവർ അർധസെഞ്ചുറി നേടി. തിലക് വർമ (46), സിദ്ദേഷ് വീർ (44*) എന്നിവരും സ്കോർ ചെയ്തു. ശ്രീലങ്കയ്ക്കുവേണ്ടി ക്യാപ്റ്റൻ നിപുൺ ധനഞ്ജയ (50), രവിന്ദു രസന്ത (49) എന്നിവർ തിളങ്ങിയെങ്കിലും വാലറ്റത്ത് ആരും പിടിച്ചുനിന്നില്ല. രണ്ട് വിക്കറ്റും 44 റൺസും നേടിയ ഇന്ത്യയുടെ സിദ്ദേഷ് വീർ കളിയിലെ താരമായി. Content Highlights: India beats Sri Lanka by 90 runs U-19 World Cup


from mathrubhumi.latestnews.rssfeed https://ift.tt/38ogUA4
via IFTTT