Breaking

Friday, January 10, 2020

ഇനി ഇളവില്ല; പൊതുഗതാഗത വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിച്ചേ മതിയാകൂ

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ, സ്കൂൾബസുകൾ, വിദ്യാർഥികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങൾ എന്നിവയിൽ ജി.പി.എസ്. ഘടിപ്പിക്കാനുള്ള തീരുമാനം കർശനമാക്കാനൊരുങ്ങി സർക്കാർ. നേരത്തേ ജി.പി.എസ്. ഘടിപ്പിക്കാനുള്ള തീരുമാനമെടുത്തപ്പോൾ ചില മോട്ടോർവാഹന യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് പദ്ധതി വൈകിയത്. ട്രാഫിക് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുക, വാഹനങ്ങളിൽ യാത്രചെയ്യുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക, അപകടത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് കാലതാമസംകൂടാതെ സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. നിർദേശങ്ങൾ ജി.പി.എസ്. സംവിധാനങ്ങൾ നിരീക്ഷിക്കാൻ അതത് ജില്ലകളിലെ റീജണൽ ട്രാൻസ്പോർട്ട് ഓഫീസറെ(എൻഫോഴ്സ്മെന്റ്) നോഡൽ ഓഫീസറായി നിയമിക്കണം. ജി.പി.എസ്. സംവിധാനങ്ങൾ നിരീക്ഷിക്കാൻ അതത് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഓഫീസ് തലവൻ നിയമിക്കണം. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (വി.എൽ.ടി.ഡി.) ഘടിപ്പിച്ച വാഹനങ്ങളിൽ സുരക്ഷാമീറ്ററും വേണം. ഇത് വാഹനം എവിടെയാണെന്ന് തിരിച്ചറിയാനാണ്. സ്കൂൾവാഹനങ്ങളിൽ വി.എൽ.ടി.ഡി. നിർബന്ധമായും ഘടിപ്പിക്കണം. ഇത് പരിശോധിച്ച് ഉറപ്പുവരുത്തണം. ജില്ലാ അടിസ്ഥാനത്തിൽ ജി.പി.എസ്. സംവിധാനങ്ങൾ നിരീക്ഷിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും എല്ലാ റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും മിനി കൺട്രോൾ റൂമുകൾ. വാഹനങ്ങളുടെ പരിശോധന സംബന്ധിച്ച് റിപ്പോർട്ടുകൾ എല്ലാമാസവും ട്രാൻസ്പോർട്ട് കമ്മിഷണറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എത്തിക്കണം. Content Highlights:GPS Device In Public Service Vehicle


from mathrubhumi.latestnews.rssfeed https://ift.tt/37PMczq
via IFTTT