ന്യൂഡൽഹി:നേപ്പാളിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എട്ട് മലയാളികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. തൃഭുവൻ സർവ്വകലാശാല മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടക്കുക. സമയം വൈകിയതിനാൽ ഇന്നലെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങിയിരുന്നില്ല. ബുധനാഴ്ച വൈകിട്ടത്തെ വിമാനത്തിൽ മൃതദേഹങ്ങൾ ഡൽഹിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രണ്ട് വിമാനങ്ങളിലായി മാത്രമേ മൃതദേഹങ്ങൾ കൊണ്ടുവരാൻ കഴിയൂ.ബുധനാഴ്ച വൈകുന്നേരത്തെ വിമാനത്തിൽ മൃതദേഹങ്ങൾ ഡൽഹിയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാഠ്മണ്ഡുവിൽനിന്ന് ഡൽഹിക്കുമാത്രമേ നേരിട്ട് വിമാനമുള്ളൂ. രാവിലെയും വൈകീട്ടുമാണ് ഡൽഹി സർവീസുകൾ. ബുധനാഴ്ച തന്നെ മുഴുവൻ മൃതദേഹങ്ങളും ഡൽഹിയിലെത്തിക്കാനായില്ലെങ്കിൽ അടുത്തദിവസം ബാക്കിയുള്ളവ കൊണ്ടുവരുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു നേപ്പാൾ സർക്കാർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്വകാര്യ റിസോർട്ടിലെ മുറിയിലെ ഹീറ്റർ പ്രവർത്തിച്ചപ്പോഴുള്ള കാർബൺമോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. നേപ്പാളിലെ ദാമനിൽ വിനോദയാത്രയ്ക്കുപോയ പതിനഞ്ചംഗ മലയാളിസംഘത്തിലെ എട്ടുപേരെയാണ് ചൊവ്വാഴ്ച ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. content highlights:Malayalees death in Nepal, Postmortem today
from mathrubhumi.latestnews.rssfeed https://ift.tt/3aH2ZqO
via
IFTTT