Breaking

Wednesday, January 22, 2020

മരട് ഫ്‌ളാറ്റ്: സിപിഎം നേതാവ് കെ.എ.ദേവസ്സിയെ പ്രതിചേര്‍ക്കുന്നതിന് സര്‍ക്കാര്‍ നിയമോപദേശം തേടി

കൊച്ചി: മരട് അനിധികൃത ഫ്ളാറ്റ് നിർമാണത്തിൽ സിപിഎം നേതാവും മരട് മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.എ.ദേവസ്സിയെ പ്രതി ചേർക്കുന്നതിന് ഡിജിപിയുടെ നിയമോപദേശം തേടി. അനധികൃത നിർമാണത്തിൽ ദേവസ്സിക്ക് നിർണ്ണായക പങ്കുണ്ടെന്ന ക്രൈംബ്രഞ്ചിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേവസ്സി മരട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് അനധികൃത നിർമാണം നടന്നത്. നിലവിൽ അദ്ദേഹം മരട് നഗരസഭാ പ്രതിപക്ഷ നേതാവാണ്. തദ്ദേശ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിയാണ് ഡിജിപിയോട് നിയമോപദേശം തേടിയത്. ദേവസിയേ പ്രതിചേർത്ത് അന്വേഷണംനടത്തുന്നതിൽ സർക്കാരിന്റെ അനുമതി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ദേവസ്സിക്കെതിരേ അന്ന് പഞ്ചായത്ത് അംഗങ്ങളായിട്ടുള്ളവർ ക്രൈംബ്രാഞ്ചിന് രഹസ്യമൊഴി നൽകിയിട്ടുണ്ട്. മരടിലെ സിപിഎമ്മിന്റെ മുഖമാണ് കെ.എ.ദേവസ്സി. Content Highlights:Maradu flat- Government sought legal advice from DGP- CPM leader KA Devasi


from mathrubhumi.latestnews.rssfeed https://ift.tt/2RgPKVT
via IFTTT