വാഷിങ്ടൺ: ലോകത്തെ ഭീതിയിലാഴ്ത്തി ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും അജ്ഞാത വൈറസ്ബാധ റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ സിയാറ്റിലിൽ താമസിക്കുന്ന മുപ്പത് വയസുകാരന് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കി. അജ്ഞാത വൈറസ് (കൊറോണ) ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വൂഹാൻ നഗരത്തിൽനിന്ന് ജനുവരി 15നാണ് ഇയാൾ അമേരിക്കയിലേക്ക് തിരിച്ചെത്തിയത്. ഇതിന് പിന്നാലെ പത്രമാധ്യമങ്ങളിൽ വന്ന വൈറസ് ബാധയുടെ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ സ്വമേധയാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുകയായിരുന്നെന്ന് അമേരിക്കൻ ആരോഗ്യ വിഭാഗ അധികൃതർ വ്യക്തമാക്കി. നിലവിൽ അമേരിക്കയിലെ അഞ്ച് വിമാനത്താവളങ്ങളിൽ ചൈനയിൽനിന്നെത്തുന്ന യാത്രക്കാർക്ക് മെഡിക്കൽ പരിശോധന നടത്തിയ ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം നൽകുന്നത്. വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും വിവിധ വിമാനത്താവളങ്ങളിൽ മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്. നിലവിൽ ചൈനയിൽഅജ്ഞാത വൈറസ് ബാധയിൽ ഒമ്പത് പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗ ബാധ സ്ഥിരീകരിച്ച മുന്നൂറിലേറെ പേർ ചികിത്സയിൽ തുടരുകയാണ്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുമെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ തിങ്കളാഴ്ച വ്യക്തമാക്കിയതിന് പിന്നാലെ ലോകരാജ്യങ്ങൾ വലിയ സുരക്ഷാ മുന്നൊരുക്കങ്ങൾ സ്വീകരിച്ചു വരികയാണ്. വൈറസ് ബാധ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ബുധനാഴ്ചയുഎൻ സമിതി പ്രത്യേക യോഗം ചേരുന്നുണ്ട്. content highlights;US Reports First Case Of Wuhan Virus
from mathrubhumi.latestnews.rssfeed https://ift.tt/2RFgApJ
via
IFTTT