Breaking

Thursday, January 16, 2020

ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം; യുവാവ് അറസ്റ്റില്‍

വളാഞ്ചേരി: ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യൽ മീഡിയവഴി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവിനെ വളാഞ്ചരി പോലീസ് അറസ്റ്റ് ചെയ്തു. കാർത്തല സ്വദേശി ഷഫീഖ് റഹ്മാനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വാട്സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ ഗോപാലൻ, അബൂബക്കർ സിദ്ദിഖ്, എ.എസ്.ഐ. അനിൽകുമാർ, എസ്.സി.പി.ഒ. അൽത്താഫ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും. Content Highlights: communal polarization attempt through social media; youth arrested in valanchery malappuram


from mathrubhumi.latestnews.rssfeed https://ift.tt/35UMBzm
via IFTTT