Breaking

Monday, January 6, 2020

വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം- പിണറായി വിജയന്‍

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജവഹർലാൽ നെഹ്റു സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും നാസി മാതൃകയിൽ അക്രമിച്ചവർ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാൻ ഇറങ്ങിയവരാണെന്നും പിണറായി ഫേയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റിനെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് തടയാൻ എ ബി വി പി ക്കാർ തയാറായി എന്ന വാർത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു. ഭീകര സംഘത്തിന്റെ സ്വഭാവമാർജിച്ചാണ് ക്യാമ്പസിൽ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്. ക്യാമ്പസുകളിൽ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയിൽനിന്ന് സംഘപരിവാർ ശക്തികൾ പിന്മാറണം. വിദ്യാർത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാൽ നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:JNU Attack-kerala cm pinarayi vijayans response


from mathrubhumi.latestnews.rssfeed https://ift.tt/2ZVay80
via IFTTT