Breaking

Monday, January 6, 2020

യുവതിയുടെ ട്വീറ്റ്‌, വിവാഹം മാറ്റേണ്ടെന്ന് രാഷ്ട്രപതി; കൊച്ചിയിലെ അതിസുരക്ഷ ഒഴിവാക്കി

കൊച്ചി: തന്റെ സന്ദർശനംമൂലം കൊച്ചിയിലെ ഹോട്ടലിൽ നേരത്തേ നിശ്ചയിച്ചിരുന്ന വിവാഹം മാറ്റേണ്ടെന്ന് രാഷ്ട്രപതി. കല്യാണത്തിൽ പങ്കെടുക്കാനെത്തിയ വിദേശവനിതയുടെ അഭ്യർഥന മാനിച്ച് തനിക്ക് താമസമൊരുക്കിയ ഹോട്ടലിലെ അതിസുരക്ഷ രാഷ്ട്രപതി വേണ്ടെന്നുവെച്ചു. കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലിൽ ചൊവ്വാഴ്ചയായിരുന്നു വിവാഹം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15-ന് നേവി വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതിക്കും ഇതേ ഹോട്ടലിൽത്തന്നെയായിരുന്നു താമസമൊരുക്കിയിരുന്നത്. രാഷ്ട്രപതിയുടെ സന്ദർശനത്തിലെ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കാനായി വിവാഹവേദി മാറ്റേണ്ട സ്ഥിതിയായി. ഇതോടെ ആഷ്ലി ഹാൾ എന്ന വിദേശവനിത ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് ട്വീറ്റ് ചെയ്തു. ഇത് ശ്രദ്ധയിൽപെട്ടതോടെ വിവാഹം മുൻനിശ്ചയപ്രകാരം നടത്താൻ രാഷ്ട്രപതി നിർദേശിച്ചു. തിങ്കളാഴ്ച ഹോട്ടലിൽ തങ്ങിയശേഷം അദ്ദേഹം ചൊവ്വാഴ്ച രാവിലെ ലക്ഷദ്വീപിലേക്ക് പോകും. We are glad the issues have been resolved. President Kovind conveys his best wishes to you on this joyous occasion — President of India (@rashtrapatibhvn) January 5, 2020 Content Highlights;president high safety avoided for a marriage function


from mathrubhumi.latestnews.rssfeed https://ift.tt/2QNqhlI
via IFTTT