Breaking

Monday, January 20, 2020

63 ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് കേന്ദ്ര ബജറ്റിനേക്കാള്‍ അധികം

ദാവോസ്:ഇന്ത്യൻ ജനസഖ്യയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 70 ശതമാനത്തിനേക്കാൾ സ്വത്ത്, അതിസമ്പന്നരായ ഒരു ശതമാനം കൈവശം വെച്ചിരിക്കുന്നതായി പഠന റിപ്പോർട്ട്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് രാജ്യത്തിന്റെ ബജറ്റിനേക്കാൾ ആധികമാണെന്ന് റിപ്പോർട്ട് പറയുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സംഗമത്തിന് മുന്നോടിയായി ഓക്സ്ഫാമാണ് പഠനം നടത്തിയത്. ഇന്ത്യയിലെ സാധാരണക്കാരുടെ ചിലവിൽ ശതകോടീശ്വരന്മാരുടെ കീശകൾ നിറയുന്നുവെന്നും ഇത് സമ്പദ്വ്യലസ്ഥയെ താറുമാറാക്കുന്നുവെന്നും ഓക്സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബേഹർ പറഞ്ഞു. പാചകം, ഗൃഹപരിപാലനം, കുട്ടികളേയും പ്രായമായവരെയും പരിചരിക്കൽ തുടങ്ങിയ വേതര രഹിത ജോലികൾ ചെയ്യുന്നവരാണ് സ്ത്രീകൾ. എന്നാൽ ഇവരുടെ ഈ പരിശ്രമങ്ങളാണ് സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും കാര്യക്ഷമമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ തൊഴിലാളികൾ മാന്യമായ വേതനമോ, തൊഴിൽ സുരക്ഷിതത്വമോ ഇല്ലാതെ എല്ലുമുറിയെ പണിയെടുത്ത് പ്രതിവർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് 19 ലക്ഷം കോടിരൂപയുടെ സംഭാവനയാണ് നൽകുന്നതെന്ന കണ്ടെത്തലും റിപ്പോർട്ടിന്റെ ഭാഗമാണ്. 2019ലെ ബജറ്റിൽ വിദ്യാഭ്യാസത്തിനായി നീക്കിവെച്ച തുകയേക്കാൾ 20 മടങ്ങ് അധികമാണ് സ്ത്രീ തൊഴിലാളികളുടെ സംഭാവന. ലോക ജനസംഖ്യയുടെ 60 ശതമാനം ആളുകളുടെ സമ്പത്തിനേക്കാൾ അധികം സ്വത്ത് 2153 ശതകോടീശ്വരന്മാർക്കുണ്ട്. 63 ഇന്ത്യൻ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 2018-19 സാമ്പത്തിക വർഷത്തെ മൊത്തം കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു. അസമത്വം വർധിച്ചതായും കഴിഞ്ഞ ദശകത്തിൽ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അസ്വമത്വം ഇല്ലാതാക്കുന്ന നയങ്ങളിലൂടെ മാത്രമേ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് നികത്താൻ സാധിക്കുകയുള്ളുയെന്നും എന്നാൽ വളരെ കുറച്ച് സർക്കാരുകൾ മാത്രമേ ഇത് ചെയ്യുന്നുള്ളൂയെന്നും ഓക്സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബേഹർ പറഞ്ഞു. Content Highlights:63 Indian Billionaires Have More Money Than The Union Budget For 2018-19: Oxfam Study report


from mathrubhumi.latestnews.rssfeed https://ift.tt/36ate5a
via IFTTT