പുണെ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാളി താരം സഞ്ജു വി സാംസൺ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീമിൽ വീണ്ടും കളിച്ചത്. 2015-ൽ സിംബാബ്വെയ്ക്കെതിരായ ട്വന്റി-20യ്ക്ക് ശേഷം സഞ്ജു ഇന്ത്യൻ ജഴ്സിയിൽ കളിക്കുന്ന ആദ്യ മത്സരം. ശ്രീലങ്കയ്ക്കെതിരേ മൂന്നാമനായി ക്രീസിലിറങ്ങി ആദ്യ പന്തിൽ സിക്സ് അടിച്ച് പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം പന്തിൽ പുറത്തായി. ഈ മത്സരത്തിൽ ഒരു റെക്കോഡും മലയാളി താരം സ്വന്തം പേരിലെഴുതി. പക്ഷേ അത് അത്ര നല്ല റെക്കോഡല്ല. രണ്ടു മത്സരങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ട്വന്റി-20കളിൽ പരിഗണിക്കാതിരുന്ന ഇന്ത്യൻ താരമെന്ന റെക്കോഡാണ് സഞ്ജുവിന്റെ പേരിലായത്. 2015-ൽ നിന്ന് 2019 വരെയുള്ള കാത്തിരിപ്പിനിടയിൽ സഞ്ജുവിന് നഷ്ടമായത് 73 ട്വന്റി-20 മത്സരങ്ങളാണ്. നേരത്ത ഉമേഷ് യാദവിന്റെ പേരിലായിരുന്നു റെക്കോഡ്. രണ്ടു മത്സരങ്ങൾക്കിടയിൽ 65 ട്വന്റി-20കളിലാണ് ഉമേഷിനെ പരിഗണിക്കാതിരുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലണ്ടിന്റെ ജോ ഡെൻലിയാണ് ഒന്നാം സ്ഥാനത്ത്. 79 ട്വന്റി-20കളാണ് ഡെൻലിക്ക് നഷ്ടമായത്. ലിയാം പ്ലങ്കറ്റ് 74 ട്വന്റി-20കളുമായി രണ്ടാം സ്ഥാനത്തും സഞ്ജു സാംസൺ മൂന്നാമതുമാണ്. ശ്രീലങ്കയുടെ മഹേല ഉദാവതെയും സഞ്ജുവിനൊപ്പമുണ്ട്. Content Highlights: Sanju Samson included in India XI adds unwanted record to his name
from mathrubhumi.latestnews.rssfeed https://ift.tt/2NengtJ
via
IFTTT