ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതി ചോദ്യംചെയ്ത് വിവിധ പ്രതിപക്ഷപ്പാർട്ടികളും നേതാക്കളുമുൾപ്പെടെ ഫയൽ ചെയ്ത 130-ലധികം ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഇവ പരിഗണിക്കുക. പൗരത്വ നിയമത്തിനെതിരേവിവിധ ഹൈക്കോടതികളിലെ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യവും ഇതേ ബെഞ്ചിന്റെ പരിഗണനയിൽ വരുന്നുണ്ട്. സി.എ.എയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഡിസംബർ 18-ന് സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ വിരുദ്ധവും മത വിവേചനം പ്രോത്സാഹിപ്പിക്കുന്നതുമാണ് പൗരത്വ നിയമ ഭേദഗതിയെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്. പാകിസ്താനിലെ അഹ്മദിയാ വിഭാഗം, മ്യാൻമറിലെ റോഹിംഗ്യകൾ ശ്രീലങ്കയിലെ തമിഴർ തുടങ്ങിയ വിഭാഗങ്ങളേയും നിയമത്തിൽ നിന്ന് മാറ്റി നിർത്തിയതും ഹർജിക്കാർ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം, ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം കേരള സർക്കാർ ഫയൽ ചെയ്ത സ്യൂട്ട് ബുധനാഴ്ച പരിഗണനയ്ക്കു വരില്ല. Content Highlights:SC To Hear More Than 130 Petitions Challenging Citizenship (Amendment)Act Today
from mathrubhumi.latestnews.rssfeed https://ift.tt/30JwmnJ
via
IFTTT