Breaking

Wednesday, April 17, 2019

നോത്രദാം കത്തീഡ്രൽ: പുനർനിർമിക്കാൻ ശതകോടീശ്വരന്മാർ

ഫ്രാൻസിലെ ശതകോടീശ്വരന്മാരായ വ്യവസായികൾ നോത്രദാം കത്തീഡ്രൽ പുനർനിർമിക്കാൻ ശതകോടികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫ്രാൻസ്വ ഹെന്റി പിനോട്ട് എന്ന വ്യവസായി 100 ദശലക്ഷം യൂറോയും (ഏകദേശം എണ്ണൂറു കോടിയോളം രൂപ) വ്യവസായി ബെർണാഡ് അർണോൾട്ടിന്റെ കുടുംബം 200 ദശലക്ഷം യൂറോയും (ഏകദേശം 1600-ഓളം കോടി രൂപ) വാഗ്ദാനം ചെയ്തിട്ടുണ്ട്. ടവറുകളിലേക്കും തീ പടർന്നെങ്കിലും വളരെവേഗം നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. തീയണയ്ക്കുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. കത്തീഡ്രലിന്റെ നാശനഷ്ടങ്ങൾ എത്രത്തോളമാണെന്ന് വിലയിരുത്തി വരുന്നതേയുള്ളൂ. മേൽക്കൂര മുഴുവനായും നശിച്ചു. കലവറയുടെ ഒരു ഭാഗവും കത്തിനശിച്ചിട്ടുണ്ട്. സ്തൂപം പൂർണമായും നശിച്ചു. കത്തീഡ്രലിന്റെ ഒരു റോസ് ജാലകമെങ്കിലും കേടുപാടുകൾ സംഭവിക്കാതെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ലോകനേതാക്കൾ സംഭവത്തെ അപലപിച്ചിട്ടുണ്ട്. content highlights:renovation of the landmark Notre-Dame Cathedral


from mathrubhumi.latestnews.rssfeed http://bit.ly/2IqqDwA
via IFTTT