Breaking

Tuesday, March 23, 2021

വോട്ടര്‍പട്ടികയിൽ വീണ്ടും ക്രമക്കേട് : പുതിയ പരാതിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: വോട്ടർപട്ടികയിൽ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നേരത്തെ ചൂണ്ടിക്കാണിച്ച ശൈലിയിലുള്ള കൃത്രിമത്തിന് പുറമേ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തു നൽകി. ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടർമാരെ സൃഷ്ടിക്കുന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്. വോട്ടർ പട്ടികയിൽ ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവർത്തിച്ച് വ്യാജ വോട്ടുകൾ സൃഷ്ടിക്കപ്പെട്ടതിനെപറ്റിയാണ് നേരത്തെ പരാതി നൽകിയിരുന്നത്. ഇതിൽ കഴമ്പുണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇടുകയും ചെയ്തു. കോഴിക്കോട് നോർത്ത് മണ്ഡലത്തിലാണ് പുതിയ തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയതെന്ന് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ പറയുന്നു. Content Highlight: Ramesh chennithalacomplaint again fake voters on electoral roll


from mathrubhumi.latestnews.rssfeed https://ift.tt/3fdIsP0
via IFTTT