Breaking

Saturday, March 6, 2021

സുധാകരന് പകരം എസ്.ഡി.പി.ഐ ക്കാരനോ? സുധാകരനില്ലെങ്കിൽ തോൽവി ഉറപ്പ്; അമ്പലപ്പുഴയിൽ പോസ്റ്റർ

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ സി.പി.എം സാധ്യതാ സ്ഥാനാർഥി പട്ടികയിലുള്ള എച്ച് സലാമിനെതിരേ പോസ്റ്റർ. ജി സുധാകരനെ മാറ്റിയാൽ മണ്ഡലത്തിൽ പാർട്ടി തോൽക്കുമെന്നും സുധാകരന് പകരം എസ്.ഡി.പി.ഐ.ക്കാരൻ സലാമോ എന്ന പരാമർശങ്ങളും പോസ്റ്ററിലുണ്ട്. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡലത്തിന്റെ മതിലിലാണ് പോസ്റ്റർ പതിച്ചത്. സർക്കാരിന് തുടർഭരണം വേണ്ടെയെന്നും മത്സരരംഗത്ത് സുധാകരനില്ലാതെ എന്ത് ഉറപ്പെന്നും പോസ്റ്ററുകളിൽ ചോദിക്കുന്നു. സ്ഥാനാർഥി പട്ടിക ചർച്ച ചെയ്യാൻ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ശനിയാഴ്ച ചേരാനിരിക്കെയാണ് സുധാകരനായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജില്ലയിലെ പ്രധാന നേതാക്കളായ മന്ത്രി സുധാകരനും തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. പ്രധാന നേതാക്കളെ മാറ്റുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. സുധാകരനും തോമസ് ഐസക്കിനും പുറമേ സി രവീന്ദ്രനാഥ്, എകെ ബാലൻ, ഇപി ജയരാജൻ എന്നീ മന്ത്രിമാരും ഇത്തവണ മത്സരിക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. content highlights:Posters in favor of Sudhakaran in Ambalappuzha


from mathrubhumi.latestnews.rssfeed https://ift.tt/30kEueS
via IFTTT