തൃശ്ശൂർ: ഇൻഷുറൻസ് ഏജന്റിന്റെ നഗ്നചിത്രങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ യുവതിയെ നോയിഡയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശിനിയും നോയിഡയിൽ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലനെ(33)യാണ് തൃശ്ശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചും നിഴൽപോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പതിനേഴരലക്ഷം രൂപയും അഞ്ചുലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമാണ് തട്ടിയെടുത്തത്. ഇൻഷുറൻസ് കമ്പനി ഏജന്റായ മധ്യവയസ്കനെ കളക്ടർ ട്രെയിനിയെന്ന വ്യാജേനയാണ് ഇവർ പരിചയപ്പെട്ടത്. വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്നു പറഞ്ഞ് വിവിധ ഹോട്ടൽമുറികളിലും ഫ്ളാറ്റുകളിലും വിളിച്ചുവരുത്തി മൊബൈലിൽ പരാതിക്കാരന്റ നഗ്നചിത്രങ്ങൾ പകർത്തി. തുടർന്ന് അവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പരാതിക്കാരന്റെ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയത്. തട്ടിപ്പിനിരയായ ഇൻഷുറൻസ് ഏജന്റ് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ വെസ്റ്റ് പോലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പിന്നീട് ഈ കേസ് സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. പരിചയപ്പെട്ട ആളുകളോട് ഇൻകം ടാക്സ് ഓഫീസറാണെന്നും ഡിഫൻസ് ഓഫീസർ ആണെന്നും ഇവർ പറഞ്ഞതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എം.ബി.എ. കഴിഞ്ഞ യുവതി ഇംഗ്ലീഷും ഹിന്ദിയും നന്നായി െകെകാര്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഡൽഹിയിലേക്ക് പോയ അന്വേഷണസംഘം ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ചില മലയാളികളുടെ സഹായത്തോടെയാണ് ഉത്തർപ്രദേശിലെ നോയിഡയിലാണ് ഇവരുടെ താമസമെന്നു കണ്ടെത്തിയത്. താൻ പ്രതിരോധവകുപ്പിലാണ് ജോലിചെയ്യുന്നതെന്നു പറഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ ശ്രമിച്ചു. തൃശ്ശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ പി. ശശികുമാർ, തൃശ്ശൂർ സിറ്റി ഷാഡോ പോലീസിലെ എസ്.െഎ. എൻ.ജി. സുവ്രതകുമാർ, എ.എസ്.െഎ. ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.വി. ജീവൻ എന്നിവരുൾപ്പെടുന്ന അന്വേഷണസംഘമാണ് കേസന്വേഷണം നടത്തിയത്. Content Highlights:dhanya balan woman arrested in thrissur honeytrap case
from mathrubhumi.latestnews.rssfeed https://ift.tt/2PyI432
via
IFTTT