Breaking

Friday, March 12, 2021

ആസ്ട്രസെനെക്ക വാക്‌സിൻ ഉപയോഗം താത്കാലികമായി നിർത്തിവെച്ച് ഡെന്മാർക്ക്

കോപ്പൻഹേഗൻ: ആസ്ട്രസെനെക്കയുടെ കോവിഡ്-19 പ്രതിരോധ വാക്സിൻ ഉപയോഗം താത്കാലികമായി നിർത്തിവെക്കുന്നതായി ഡെന്മാർക്കും നോർവേയും ഐസ്ലൻഡും അറിയിച്ചു. കുത്തിവെപ്പെടുത്തവരിൽ രക്തം കട്ടപിടിക്കുന്നതായുള്ള റിപ്പോർട്ടുകളെത്തുടർന്നാണ് നടപടി. ഡെന്മാർക്ക് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ആദ്യം അറിയിപ്പിറക്കിയത്. താത്കാലികമായാണ് നിർത്തുന്നതെന്നും കരുതൽ നടപടി മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. ചെവ്വാഴ്ചവരെ 22 പേർക്കാണ് രക്തം കട്ടപിടിച്ചതായി റിപ്പോർട്ട് ചെയ്തത്. ഡെന്മാർക്കിനു പിന്നാലെ എസ്തോണിയ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും വാക്സിൻ ഉപയോഗം നിർത്തിവെച്ചു. വാക്സിനെടുത്ത 49 വയസ്സുകാരി നഴ്സിന്റെ മരണത്തെത്തുടർന്ന് ആസ്ട്രസെനെക്കയുടെ പ്രത്യേക ബാച്ചിലുള്ള വാക്സിൻ കുത്തിവെപ്പ് നിർത്തിവെച്ചതായി ഓസ്ട്രിയ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. Content Highlights:Denmark, Norway, Iceland suspend use of AstraZenaca Covid Vaccine


from mathrubhumi.latestnews.rssfeed https://ift.tt/3cgITVG
via IFTTT