Breaking

Friday, March 12, 2021

സീസൺ ടിക്കറ്റ് മടങ്ങിവരുന്നു, ആദ്യ നാല്‌ വണ്ടികളിൽ ഒന്ന് കേരളത്തിലേത്

കണ്ണൂർ: കോവിഡ് കാരണം മുടങ്ങിയ സീസൺ ടിക്കറ്റ് റെയിൽവേ പുനഃസ്ഥാപിക്കുന്നു. ആദ്യഘട്ടമായി ദക്ഷിണ റെയിൽവേയിലെ നാല്‌ തീവണ്ടികളിൽ സീസൺ ടിക്കറ്റ് നൽകും. ഇപ്പോൾ റിസർവേഷൻ ടിക്കറ്റ് മാത്രമുള്ള ഈ വണ്ടികളിൽ ഒന്ന് കേരളത്തിലോടുന്നതാണ്. പുനലൂർ-ഗുരുവായൂർ-പുനലൂർ (06327/28) വണ്ടിയിൽ മാർച്ച് 17 മുതൽ സീസൺ ടിക്കറ്റ് അനുവദിക്കും.ലോക്‌ഡൗൺ തുടങ്ങിയത് 2020 മാർച്ച് 24-നാണ്. ആ മാസം സീസൺ ടിക്കറ്റ് എടുത്തവരിൽ 20 ദിവസം ബാക്കിയുള്ള ടിക്കറ്റ് മുൻകാല പ്രാബല്യത്തോടെ റെയിൽവേ പരിഗണിക്കും. ഈ വണ്ടി നിർത്തുന്ന എല്ലാ സ്റ്റേഷനുകളിലും സീസൺ ടിക്കറ്റടക്കം നൽകാൻ യു.ടി.എസ്. കൗണ്ടർ തുറക്കും. കേരളത്തിൽ ഇപ്പോൾ ഓടുന്ന മുഴുവൻ വണ്ടികളിലും റിസർവേഷൻ ടിക്കറ്റെടുത്തേ യാത്ര ചെയ്യാനാവൂ. മാർച്ച് 16 മുതൽ തുടങ്ങുന്ന മെമു സർവീസിൽ അൺ റിസർവ്ഡ് ടിക്കറ്റ് നൽകുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/38zolGW
via IFTTT