Breaking

Thursday, March 25, 2021

ശബരിമല പ്രചാരണ വിഷയമല്ല, വികാരവിഷയം - സുരേഷ് ഗോപി

തൃശ്ശൂർ: ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്ന് തൃശ്ശൂരിലെ എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി. സുപ്രീം കോടതി വിധി ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്ന് എല്ലാവർക്കും അറിയാം, ആ തോന്നിവാസികളെ ജനാധിപത്യ രീതിയിൽ വകവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപി ക്ഷേത്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ശബരിമല്ല പ്രചാരണ വിഷയമല്ല, അത് വികാര വിഷയമാണ്. ആ വികാരം പേറുന്നവരിൽ ഹിന്ദുക്കളല്ല കൂടുതൽ. എല്ലാവർക്കും ഒരു ഭയപ്പാടുണ്ട്. അത് കഴിഞ്ഞപ്പോൾ വിവിധ ക്രിസ്തീയ സഭകളിൽ ആ ഭയപ്പാട് കണ്ടു. സുപ്രീം കോടതി എന്താണ് പറഞ്ഞതെന്നും അതിനെ മറികടന്ന് അതൊരു ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്നും എല്ലാവർക്കും അറിയാവുന്നതാണ്. ആ തോന്നിവാസികളെ വകവരുത്തണം. ജനാധിപത്യരീതിയിൽ തന്നെ വകവരുത്തണം.- സുരേഷ് ഗോപി പറഞ്ഞു. ശബരിമല ജനങ്ങളുടെ വിഷയമാണെന്നും ബിജെപിയുടേയോ കോൺഗ്രസിന്റേയോ വിഷയമല്ലെന്നും മറ്റുളളവർക്ക് അതേക്കുറിച്ച് ചിന്തിക്കാൻ പോലും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് ജനങ്ങൾ ചർച്ച ചെയ്യട്ടേ. വാഗ്ദാനങ്ങളേക്കാൾ കൂടുതലായി പ്രളയം തുറന്നുവിട്ട അന്നുമുതലുള്ള, ഓഖി ആഞ്ഞടിച്ച് നശിപ്പിച്ച കഴിഞ്ഞ അഞ്ച് വർഷത്തെ പശ്ചാത്തലമെല്ലാം ഓർമയിൽ ഉണ്ടാകണം. ശബരിമലയെ സംബന്ധിച്ചും ആചാര സംരക്ഷണത്തെ സംബന്ധിച്ചും മറ്റെല്ലാ മതങ്ങളിലും എന്ത് വ്യവസ്ഥിതി ആണോ നിലനിൽക്കുന്നത് അതിലെ തുല്യത എല്ലാ മതവിഭാഗങ്ങൾക്കും കൊണ്ടുവരും എന്നു പറഞ്ഞാൽ ആർക്കും അത് എതിർക്കാൻ സാധിക്കില്ല. എല്ലാവരും അനുഭവിക്കുന്ന സൗഖ്യം, സൗകര്യം അത് എല്ലാ മതവിഭാഗങ്ങൾക്കും ഉണ്ടാവണം- സുരേഷ് ഗോപി കൂട്ടിച്ചേർത്തു. Content Highlights:Suresh Gopi reacts on Sabarimala women entry issue


from mathrubhumi.latestnews.rssfeed https://ift.tt/3tUEIq6
via IFTTT