ന്യൂഡൽഹി: രാജ്യത്തെ വർധിച്ച സാമ്പത്തിക പ്രവർത്തനങ്ങൾ കാരണം തുടർച്ചയായി അഞ്ചാംമാസവും ജി.എസ്.ടി. വരുമാനം ഒരുലക്ഷം കോടി രൂപ കടന്നതായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ചൊവ്വാഴ്ച രാജ്യസഭയിൽ അറിയിച്ചു.കോവിഡ് മഹാമാരി മൂലമുണ്ടായ തകർച്ചയിൽനിന്നു കരകയറാൻ സർക്കാർ പ്രഖ്യാപിച്ച ഉത്തേജന പദ്ധതികൾ വഴിയാണ് ഇതു സാധിച്ചതെന്ന് ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.‘‘ജി.എസ്.ടി. വരുമാനം കൂടി. ഇ-വേ ബില്ലുകളുടെ വിവരങ്ങളും കണക്കുകളും പരിശോധിച്ചാൽ സാമ്പത്തിക പ്രവർത്തനങ്ങൾ വർധിച്ചത് മനസ്സിലാക്കാം. 2020 ഒക്ടോബർ മുതൽ ജി.എസ്.ടി. വരുമാനം തുടർച്ചയായി ഒരുലക്ഷം കോടിക്കു മുകളിലെത്തി. ഈ കാലയളവിൽ ജി.എസ്.ടി. വരുമാനം കഴിഞ്ഞ സാമ്പത്തികവർഷത്തെ ഇതേ കാലയളവിലുള്ളതിനെക്കാൾ കൂടുതലാണ്’’ -മന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3rh608i
via
IFTTT