Breaking

Friday, March 19, 2021

സുരക്ഷിതമെന്ന് ഉറപ്പ്; ആസ്ട്രസെനെക്ക വാക്സിന്‍ വിതരണം പുനരാരംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍

ഹേഗ് : ഓക്സഫഡ്-ആസ്ട്രസെനെക്ക വാക്സിൻ സുരക്ഷിതമാണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുംസാക്ഷ്യപ്പെടുത്തിയതോടെ വാക്സിൻ വിതരണം പുനരാരംഭിക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. ആസ്ട്രെസെനെക്ക വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് നേരത്തെ ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിരുന്നു. വാക്സിനെടുത്തവരിൽ രക്തം കട്ടപിടിക്കുന്ന ഏതാനും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ചിലയൂറോപ്യൻ രാജ്യങ്ങൾ വാക്സിൻ ഉപയോഗം താത്കാലികമായി നിർത്തിവെക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ, രക്തം കട്ടപിടിക്കുന്നതുമായി വാക്സിന് ഒരു ബന്ധവും കണ്ടുപിടിക്കാനായിട്ടില്ലെന്നും അതിനാൽ വാക്സിൻ ഉപയോഗം നിർത്തിവെക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു ലോകാരോഗ്യസംഘടന വിശദീകരിച്ചത്. പിന്നാലെയാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും വാക്സിൻ വാക്സിന് പച്ചക്കൊടി കാണിച്ചത്. വാക്സിൻ ഉപയോഗം ഉടൻ പുനരാരംഭിക്കുമെന്ന് ജർമനി, ഫ്രാൻസ്,സ്പെയിൻ,ഇറ്റലി. നെതർലന്റ്സ്,പോർച്ചുഗൽ,ലിതുവാനിയ,ലാത്വിയ, സ്ലോവേനിയ, ബൾഗേറിയ എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ചു. Content Highlights:European Countries To Resume AstraZeneca Vaccinations After "Safe, Effective" Verdict


from mathrubhumi.latestnews.rssfeed https://ift.tt/3tNVPd9
via IFTTT